---
title: "ഗാന്ധിസ്മൃതി യാത്ര നടത്തി"
english_title: "Gandhi took out a smruti yatra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/240174/gandhi-took-out-a-smruti-yatra"
published_at: "2024-10-04T18:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ffec4beb263_gandhiiiiii.png"
keywords: []
---

# ഗാന്ധിസ്മൃതി യാത്ര നടത്തി

> **Lead Summary:** **നടുവണ്ണൂര്‍ : **ജനശ്രീ സുസ്ഥിര വികസന മിഷന്‍ കോട്ടൂര്‍ മണ്ഡലം സഭ സംഘടിപ്പിച്ച ഗാന്ധി സ്മൃതി യാത്രയും സംഗമവും വാകയാട് വെച്ച് എഐസിസി മെംബര്‍ ഡോ: ഹരിപ്രിയ ഉദ്ഘാടനം ചെയ്തു.

## Article Content

**നടുവണ്ണൂര്‍ : **ജനശ്രീ സുസ്ഥിര വികസന മിഷന്‍ കോട്ടൂര്‍ മണ്ഡലം സഭ സംഘടിപ്പിച്ച ഗാന്ധി സ്മൃതി യാത്രയും സംഗമവും വാകയാട് വെച്ച് എഐസിസി മെംബര്‍ ഡോ: ഹരിപ്രിയ ഉദ്ഘാടനം ചെയ്തു.

ഗോവിന്ദന്‍ കുട്ടി അധ്യക്ഷനായി. ഡിസിസി സെക്രട്ടറി നിജേഷ് അരവിന്ദ് മുഖ്യ പ്രഭാഷണം നടത്തി. വയനാട് ദുരന്തബാധിത മേഖലയില്‍ സേവനം അനുഷ്ഠിച്ച കെ.പി ഹനീഫയെ ചടങ്ങില്‍ ബാലുശ്ശേരി ബ്ലോക്ക് ചെയര്‍മാന്‍ എന്‍ കൃഷ്ണന്‍ അനുമോദിച്ചു.

എന്‍.പി നൗഷാദ് , മണ്ഡലം ചെയര്‍മാന്‍ മുഹമ്മദലിഅലി പൂനത്ത്,ടി.കെ ചന്ദ്രന്‍, ശ്രീനി ആശ്രയം, അഷ്‌റഫ്,. മമ്മുക്കുട്ടി, വി വിജയന്‍ ഗണപത്, മെംമ്പര്‍ കെ ഗീതാ ഉണ്ണി, കെ.കെ സീന എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/240174/gandhi-took-out-a-smruti-yatra)