---
title: "പി ടി എച്ച് പാലിയേറ്റീവ് കെയര്‍ പ്രഖ്യാപനം"
english_title: "PTH Palliative Care Announcement"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/240215/pth-palliative-care-announcement"
published_at: "2024-10-04T20:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6700088d576d1_paliative_care.png"
keywords: []
---

# പി ടി എച്ച് പാലിയേറ്റീവ് കെയര്‍ പ്രഖ്യാപനം

> **Lead Summary:** പേരാമ്പ്ര : ഹരിത വേദി ജിസിസി റിലീഫ് ട്രസ്റ്റ് നൊച്ചാട് ന്റെ ആഭിമുഖ്യത്തില്‍ പൂക്കോയ തങ്ങള്‍ ഹോസ്‌പേസ് പാലിയേറ്റീവ് കെയര്‍ പ്രഖ്യാപനവും സിഎച്ച് സെന്റര്‍ കോഴിക്കോട് ന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മെഗാ മെഡിക്കല്‍ ക്യാമ്പില്‍ സേവനം ചെയ്ത വനിത വോളന്റീര്‍മാര്‍ക്കുളള ആദരവും ഹരിത വേദി ജിസിസി റിലീഫ് ട്രസ്റ്റ് നൊച്ചാട് ന്റെ ജനറല്‍ ബോഡി യോഗവും സി എച്ച് സെന്റര്‍ കോഴിക്കോട് ജനറല്‍ സെക്രെട്ടറി എം വി സിദ്ധീഖ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.

## Article Content

പേരാമ്പ്ര : ഹരിത വേദി ജിസിസി റിലീഫ് ട്രസ്റ്റ് നൊച്ചാട് ന്റെ ആഭിമുഖ്യത്തില്‍ പൂക്കോയ തങ്ങള്‍ ഹോസ്‌പേസ് പാലിയേറ്റീവ് കെയര്‍ പ്രഖ്യാപനവും സിഎച്ച് സെന്റര്‍ കോഴിക്കോട് ന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മെഗാ മെഡിക്കല്‍ ക്യാമ്പില്‍ സേവനം ചെയ്ത വനിത വോളന്റീര്‍മാര്‍ക്കുളള ആദരവും ഹരിത വേദി ജിസിസി റിലീഫ് ട്രസ്റ്റ് നൊച്ചാട് ന്റെ ജനറല്‍ ബോഡി യോഗവും സി എച്ച് സെന്റര്‍ കോഴിക്കോട് ജനറല്‍ സെക്രെട്ടറി എം വി സിദ്ധീഖ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.

നൊച്ചാട് ശാഖ മുസ്ലിം ലീഗ് പ്രസിഡന്റ് ടി കുഞ്ഞമ്മത് അധ്യക്ഷത വഹിച്ചു.മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്ത് നടപ്പിലാക്കുന്ന പി ടി എച്ച് പാലിയേറ്റീവ് കെയര്‍ പദ്ധതിയുടെ ഭാഗമായി വോളന്റീര്‍ പരിശീലനം നല്‍കി ഹോം കെയര്‍ ഉള്‍പ്പെടെ യുള്ള പ്രവര്‍ത്തനങ്ങള്‍ ആണ് ലക്ഷ്യം വെക്കുന്നത്. സി എച്ച് സെന്റെര്‍ സെക്രെട്ടറി ബപ്പന്‍കുട്ടി നടുവണ്ണൂര്‍ മുഖ്യ പ്രഭാഷണം നടത്തി.

കെഎംസിടി മെഡിക്കല്‍ കോളേജില്‍ എം ബി ബി എസ് ന് അഡ്മിഷന്‍ ലഭിച്ച റിഫ ഷാദിയെ ചടങ്ങില്‍ അനുമോദിച്ചു.കണ്‍വീനര്‍ പിസി മുഹമ്മദ് സിറാജ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.ചെയര്‍മാന്‍ എന്‍ പി അസീസ് പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തന രൂപ രേഖ അവതരിപ്പിച്ചു.കെ കെ അബ്ദുറഹിമാന്‍,ഗഫൂര്‍ ,ടി കെ നൗഫല്‍,പി ഹാരിസ്,സി അബ്ദുറഹിമാന്‍,വി.പി.കെ ഇബ്രാഹിം,പി.കെ.കെ നാസര്‍,സി അബ്ദുള്ള, ഫൗസിയ ടീച്ചര്‍,സൂപ്പി കെ പൂക്കടവത്ത്,വി.പി.കെ റഷീദ്,കെ.പി സൂപ്പി സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/240215/pth-palliative-care-announcement)