---
title: " മഹിള കോണ്‍ഗ്രസ് പേരാമ്പ്ര  ബ്ലോക്ക് കമ്മിറ്റി ഏകദിന ക്യാമ്പ് മഹിള സഹാസ് സംഘടിപ്പിച്ചു"
english_title: " Mahila Congress Peramba Block Committee Organises One-Day Camp Mahila Sahas"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/240476/mahila-congress-peramba-block-committee-organises-one-day-camp-mahila-sahas"
published_at: "2024-10-05T21:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670164af1efe9_prasangam.png"
keywords: []
---

#  മഹിള കോണ്‍ഗ്രസ് പേരാമ്പ്ര  ബ്ലോക്ക് കമ്മിറ്റി ഏകദിന ക്യാമ്പ് മഹിള സഹാസ് സംഘടിപ്പിച്ചു

> **Lead Summary:** **പേരാമ്പ്ര :** മഹിള കോണ്‍ഗ്രസ് പേരാ്രമ്പ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഏകദിന ക്യാമ്പ് മഹിള സഹാസ് സംഘടിപ്പിച്ചു. പേരാമ്പ്ര അക്കാദമി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് അഡ്വ. കെ പ്രവീണ്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര :** മഹിള കോണ്‍ഗ്രസ് പേരാ്രമ്പ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഏകദിന ക്യാമ്പ് മഹിള സഹാസ് സംഘടിപ്പിച്ചു. പേരാമ്പ്ര അക്കാദമി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് അഡ്വ. കെ പ്രവീണ്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു.

മഹിള കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം ആശാവഹമാണെന്നും കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും തിളക്കമാര്‍ന്ന വിജയത്തിന് മഹിള കോണ്‍ഗ്രസിന്റെ പങ്ക് വളരെ വലുതായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ബ്ലോക്ക് മഹിളാകോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് എം. സൈറാബാനു അധ്യക്ഷത വഹിച്ചു. മഹിളാകോണ്‍ഗ്രസ് ജില്ലാ കമ്മറ്റി പ്രസിഡന്റ് ഗൗരി പുതിയേടത്ത് മുഖ്യാതിഥിയായിരുന്നു.

സംഘടനാ സംവിധാനം എന്ന വിഷയത്തില്‍ കെ. വനജയും കോണ്‍ഗ്രസ് ചരിത്രം എന്ന വിഷയത്തില്‍ കാവില്‍ പി മാധവനും സോഷ്യല്‍ മീഡിയ വെല്ലുവിളികളും സാധ്യതകളും എന്ന വിഷയത്തില്‍ ജസ്മിന മജീദും ക്ലാസുകള്‍ എടുത്തു. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ. മധുകൃഷ്ണന്‍, കെപിസിസി സെക്രട്ടറി സത്യന്‍ കടിയങ്ങാട്, ഡിസിസി സെക്രട്ടറിമാരായ രാജന്‍ മരുതേരി, പി.കെ രാഗേഷ്, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ രാധ ഹരിദാസ്, ബേബി പയ്യാനക്കല്‍, മഹിളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിമാരായ ഗിരിജ ശശി, മിനി വട്ടക്കണ്ടി, യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് സായൂജ് അമ്പലക്കണ്ടി തുടങ്ങിയവര്‍ സംസാരിച്ചു. മഹിളാകോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി രാജശ്രീ പുതുക്കുടിക്കണ്ടി സ്വാഗതം പറഞ്ഞ ചടങ്ങിന് ട്രഷറര്‍ ടി.എം. മല്ലിക നന്ദിയുംപറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/240476/mahila-congress-peramba-block-committee-organises-one-day-camp-mahila-sahas)