---
title: "കൂത്താളിയില്‍ വീടിന് മുകളില്‍ തെങ്ങ് കടപുഴകി വീണു"
english_title: "In Koothali, coconut trees fell on the house"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/240623/in-koothali-coconut-trees-fell-on-the-house"
published_at: "2024-10-06T15:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670260b0db1aa_ATTACH_OUT.jpg"
keywords: []
---

# കൂത്താളിയില്‍ വീടിന് മുകളില്‍ തെങ്ങ് കടപുഴകി വീണു

> **Lead Summary:** **പേരാമ്പ്ര : **കൂത്താളിയില്‍ കനത്ത മഴയിലും കാറ്റിലും വീടിന് മുകളില്‍ തെങ്ങ് കടപുഴകി വീണു. കൂത്താളി കല്ലൂര്‍ മൂരികുത്തിയിലെ ഓന്തോട്ടില്‍ സുരേഷ് ബാബുവിന്റെ വീടിന് മുകളിലാണ് തെങ്ങ് വീണത്. ഇന്ന് ഉച്ചക്ക് 2.45 ഓടെയാണ് സംഭവം. സമീപത്തെ പറമ്പിലെ തെങ്ങ് കടപുഴകി സുരേഷ് ബാബുവിന്റെ വീടിന് മുകളിലേക്ക് പതിക്കുകയായിരുന്നു.

## Article Content

**പേരാമ്പ്ര : **കൂത്താളിയില്‍ കനത്ത മഴയിലും കാറ്റിലും വീടിന് മുകളില്‍ തെങ്ങ് കടപുഴകി വീണു. കൂത്താളി കല്ലൂര്‍ മൂരികുത്തിയിലെ ഓന്തോട്ടില്‍ സുരേഷ് ബാബുവിന്റെ വീടിന് മുകളിലാണ് തെങ്ങ് വീണത്. ഇന്ന് ഉച്ചക്ക് 2.45 ഓടെയാണ് സംഭവം. സമീപത്തെ പറമ്പിലെ തെങ്ങ് കടപുഴകി സുരേഷ് ബാബുവിന്റെ വീടിന് മുകളിലേക്ക് പതിക്കുകയായിരുന്നു.

കോണ്‍ക്രീറ്റ് വീടായതിനാല്‍ അപകടമൊന്നും സംഭവിച്ചില്ലെങ്കിലും കോന്‍ക്രീറ്റ് സ്ലാബിന് കേടുപാട് സംഭവിച്ചതായി ബാബു പറഞ്ഞു. പേരാമ്പ്രയിലും പരിസരങ്ങളിലും ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെ കനത്ത മഴയായിരുന്നു. പേരാമ്പ്ര പട്ടണത്തില്‍ ചെമ്പ്ര റോഡ് ജംഗ്ഷന്‍, മാര്‍ക്കറ്റ് പരിസരം എന്നിവിടങ്ങളില്‍ ഏറെ നേരം റോഡില്‍ വെള്ളകെട്ട് രൂപപെട്ടിരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/240623/in-koothali-coconut-trees-fell-on-the-house)