---
title: "പ്രതിഷേധ സംഗമം വിജയിപ്പിക്കും; മേപ്പയൂര്‍ പഞ്ചായത്ത് യുഡിഎഫ് നേതൃയോഗം ചേര്‍ന്നു"
english_title: "The protest meeting will be successful; Mepayur Panchayat UDF leadership meeting"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/240797/the-protest-meeting-will-be-successful-mepayur-panchayat-udf-leadership-meeting"
published_at: "2024-10-07T12:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6703888c22da2_sangamam.jpg"
keywords: []
---

# പ്രതിഷേധ സംഗമം വിജയിപ്പിക്കും; മേപ്പയൂര്‍ പഞ്ചായത്ത് യുഡിഎഫ് നേതൃയോഗം ചേര്‍ന്നു

> **Lead Summary:** ** മേപ്പയൂര്‍: **മേപ്പയൂര്‍ പഞ്ചായത്ത് യുഡിഎഫ് നേതൃയോഗം ചേര്‍ന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി വെക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിന്‍ നാളെ ഉച്ചക്ക് 3 മണിക്ക് മുതലക്കുളം മൈതാനിയില്‍ പ്രതിഷേധ സംഗമം നടത്തുന്നു.

## Article Content

** മേപ്പയൂര്‍: **മേപ്പയൂര്‍ പഞ്ചായത്ത് യുഡിഎഫ് നേതൃയോഗം ചേര്‍ന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി വെക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിന്‍ നാളെ ഉച്ചക്ക് 3 മണിക്ക് മുതലക്കുളം മൈതാനിയില്‍ പ്രതിഷേധ സംഗമം നടത്തുന്നു.

പ്രതിഷേധ സംഗമത്തില്‍ മേപ്പയൂരില്‍ നിന്നും യുഡിഎഫ് നേതാക്കളുടെയും, പ്രവര്‍ത്തകന്മാരുടെയും പങ്കാളിത്തം ഉറപ്പു വരുത്താന്‍ മേപ്പയൂര്‍ പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി തീരുമാനിച്ചു.

മേപ്പയൂര്‍ എ.വി സൗധത്തില്‍ ചേര്‍ന്ന നേതൃയോഗത്തില്‍ ഡിസിസി സെക്രട്ടറി ഇ അശോകന്‍ ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ പറമ്പാട്ട് സുധാകരന്‍ അധ്യക്ഷത വഹിച്ചു.

കണ്‍വീനര്‍ എം.കെ അബ്ദുറഹിമാന്‍, ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റ്  കെ.പി രാമചന്ദ്രന്‍, പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് കന്മന അബ്ദുറഹിമാന്‍, മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡന്റ് പി.കെ അനീഷ്, എം.എം അഷറഫ്, കെ.പി വേണുഗോപാല്‍, കെ.എം.എ അസീസ്, വി മുജീബ്, കെ.എം കുഞ്ഞമ്മത് മദനി, സി.എം ബാബു, ടി.എം അബ്ദുളള, ഷബീര്‍ ജന്നത്ത്, ഇല്ലത്ത് അബ്ദുറഹിമാന്‍, സത്യന്‍ വിളയാട്ടൂര്‍, മുജീബ് കോമത്ത്, എടയിലാട്ട് ഉണ്ണികൃഷ്ണന്‍, ഐ.ടി അബ്ദുല്‍സലാം എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/240797/the-protest-meeting-will-be-successful-mepayur-panchayat-udf-leadership-meeting)