---
title: "    സ്‌കൂള്‍ ലൈബ്രറിയിലേക്ക് അസറ്റ് പേരാമ്പ്രയുടെ പുസ്തക സമര്‍പ്പണം നടന്നു "
english_title: "    Asset Perambra's book presentation to the school library took place "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/240892/asset-perambras-book-presentation-to-the-school-library-took-place"
published_at: "2024-10-07T18:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6703e0fdc7e52_library.png"
keywords: []
---

#     സ്‌കൂള്‍ ലൈബ്രറിയിലേക്ക് അസറ്റ് പേരാമ്പ്രയുടെ പുസ്തക സമര്‍പ്പണം നടന്നു 

> **Lead Summary:** **വെങ്ങപ്പറ്റ: **വെങ്ങപ്പറ്റ ഗവ:ഹൈസ്‌കൂള്‍ ലൈബ്രറിയ്ക്കുള്ള അസറ്റ് പേരാമ്പ്രയുടെ പുസ്തക കിറ്റ് സമര്‍പ്പണവും രക്ഷാകര്‍തൃ ബോധവല്‍ക്കരണ ക്ലാസ്സും കൂത്താളി പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ രാജശ്രീ ഉല്‍ഘാടനം ചെയ്തു.

## Article Content

**വെങ്ങപ്പറ്റ: **വെങ്ങപ്പറ്റ ഗവ:ഹൈസ്‌കൂള്‍ ലൈബ്രറിയ്ക്കുള്ള അസറ്റ് പേരാമ്പ്രയുടെ പുസ്തക കിറ്റ് സമര്‍പ്പണവും രക്ഷാകര്‍തൃ ബോധവല്‍ക്കരണ ക്ലാസ്സും കൂത്താളി പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ രാജശ്രീ ഉല്‍ഘാടനം ചെയ്തു.

അസ്സറ്റ് ചെയര്‍മാന്‍ സി.എച്ച് ഇബ്രാഹീം കുട്ടിയില്‍ നിന്നും സ്‌കൂള്‍ അധ്യാപിക ഐ.പി ലിഷ  ലൈബ്രറിയിലേക്കുള്ള പുസ്തകങ്ങള്‍ ഏറ്റുവാങ്ങി. WMO കോളജ് പ്രിന്‍സിപ്പല്‍ ഡോ പി ടി അബ്ദുല്‍ അസീസ് ഉണര്‍വ് എന്നപേരില്‍ രക്ഷിതാക്കള്‍ക്കുള്ള ബോധവല്‍ക്കരണ ക്ലാസ് നടത്തി.

പി ടി എ പ്രസിഡന്റ് പി സന്തോഷ് കുമാര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. എംപിടിഎ പ്രസിഡന്റ് സബിത സുരേഷ് ആശംസകളര്‍പ്പിച്ചു. ഹെഡ്മാസ്റ്റര്‍ എന്‍.അബ്ദുല്‍ അസീസ് സ്വാഗതവും എം.അബ്ദുല്‍ റസാഖ് നന്ദിയുംപറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/240892/asset-perambras-book-presentation-to-the-school-library-took-place)