---
title: "ബാബുരാജ് അനുസ്മരണപരിപാടി സംഘടിപ്പിച്ചു"
english_title: "  Baburaj organized a memorial programme "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/240897/baburaj-organized-a-memorial-programme"
published_at: "2024-10-07T19:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6703e344d24ee_gvhss.png"
keywords: []
---

# ബാബുരാജ് അനുസ്മരണപരിപാടി സംഘടിപ്പിച്ചു

> **Lead Summary:** **മേപ്പയൂര്‍: **മേപ്പയൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എംഎസ് ബാബുരാജ് അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. പ്രശസ്ത ഗായകനും മാങ്കോസ്റ്റും ക്ലബ് സ്ഥാപകനുമായ ഹരിപ്രസാദ് പാട്ടിന്റെ പാലാഴി എന്ന അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു.

## Article Content

**മേപ്പയൂര്‍: **മേപ്പയൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എംഎസ് ബാബുരാജ് അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. പ്രശസ്ത ഗായകനും മാങ്കോസ്റ്റും ക്ലബ് സ്ഥാപകനുമായ ഹരിപ്രസാദ് പാട്ടിന്റെ പാലാഴി എന്ന അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു.

ബാബുരാജിന്റെ പ്രസിദ്ധമായ ഗാനങ്ങള്‍ കുട്ടികളും അധ്യാപകരും ആലപിച്ചു. കുട്ടികള്‍ ബാബുരാജ് അനുസ്മരണ പ്രഭാഷണവും നടത്തി.

പി ടി എ പ്രസിഡണ്ട് വി.പിബിജു അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഹെഡ്മാസ്റ്റര്‍ കെ എം മുഹമ്മദ് സ്വാഗതവും ടി.പി സുജയ നന്ദിയും പറഞ്ഞു. കെ. ഷാജുദ്ദീന്‍, സി. ഉഷ ,എം.എസ്.അഞ്ജന, രഷിത് ലാല്‍, ടി.കെ.തേജ, എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/240897/baburaj-organized-a-memorial-programme)