---
title: "കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു "
english_title: "Kerala Media Academy Institute of Communication has invited applications for the post of Director"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/241062/kerala-media-academy-institute-of-communication-has-invited-applications-for-the-post-of-director"
published_at: "2024-10-08T13:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6704ea4ecca0e_applay_now.jpg"
keywords: []
---

# കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു 

> **Lead Summary:** **കോഴിക്കോട്: **കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ തസ്തികയിലേയ്ക്ക് കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഒക്ടോബര്‍ 22 വൈകീട്ട് അഞ്ച് മണിക്ക്. വിവരങ്ങളും അപേക്ഷാഫോമും www.keralamediaacademy.org വെബ്‌സൈറ്റില്‍ ലഭിക്കും.

## Article Content

**കോഴിക്കോട്: **കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ തസ്തികയിലേയ്ക്ക് കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഒക്ടോബര്‍ 22 വൈകീട്ട് അഞ്ച് മണിക്ക്. വിവരങ്ങളും അപേക്ഷാഫോമും www.keralamediaacademy.org വെബ്‌സൈറ്റില്‍ ലഭിക്കും.

പൂരിപ്പിച്ച അപേക്ഷ നേരിട്ടോ തപാല്‍ മാര്‍ഗമോ നല്‍കാം. അടിസ്ഥാന യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തര ബിരുദവും, പ്രശസ്ത അച്ചടി, ഇലക്ട്രോണിക് മാധ്യമത്തില്‍ കുറഞ്ഞത് 20 വര്‍ഷത്തെ പ്രവൃത്തി പരിചയവും.

അടിസ്ഥാന യോഗ്യത: ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം, ഗവേഷണ ബിരുദം, മാധ്യമ സംബന്ധിയായ അക്കാദമിക് കൃതികളുടേയോ പ്രബന്ധങ്ങളുടേയോ രചന, ജേണലിസം അധ്യാപന രംഗത്തെ പരിചയം.

പ്രതിമാസ വേതനം 50,000 രൂപ. കുറഞ്ഞ പ്രായപരിധി 40 വയസ്. അപേക്ഷ അയയ്‌ക്കേണ്ട വിലാസം: സെക്രട്ടറി, കേരള മീഡിയ അക്കാദമി, സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡ്, കാക്കനാട്, കൊച്ചി-68203.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/241062/kerala-media-academy-institute-of-communication-has-invited-applications-for-the-post-of-director)