---
title: "ദേശീയ ഭിന്നശേഷി പുരസ്‌ക്കാരത്തിന് അര്‍ഹനായ എം.എ. ജോണ്‍സനെ ബിജെപി ആദരിച്ചു "
english_title: "Deserving of the National Fragility Award, M.A. Johnson was honored by the BJP"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/24110/deserving-of-the-national-fragility-award-ma-johnson-was-honored-by-the-bjp"
published_at: "2022-02-02T22:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61fab81789488_0000 WATERMARK.jpg"
keywords: []
---

# ദേശീയ ഭിന്നശേഷി പുരസ്‌ക്കാരത്തിന് അര്‍ഹനായ എം.എ. ജോണ്‍സനെ ബിജെപി ആദരിച്ചു 

> **Lead Summary:** **പെരുവണ്ണാമൂഴി :** ദേശീയ ഭിന്നശേഷി പുരസ്‌ക്കാരത്തിന് അര്‍ഹനായ എം.എ. ജോണ്‍സനെ ബിജെപി ആദരിച്ചു. കേന്ദ്ര സാമൂഹിക നീതിമന്ത്രാലയത്തിന്റെ ദേശീയ ഭിന്നശേഷി പുരസ്‌ക്കാരത്തിനാണ് എം.എ. ജോണ്‍സണ്‍ അര്‍ഹനായത്.

## Article Content

**പെരുവണ്ണാമൂഴി :** ദേശീയ ഭിന്നശേഷി പുരസ്‌ക്കാരത്തിന് അര്‍ഹനായ എം.എ. ജോണ്‍സനെ ബിജെപി ആദരിച്ചു. കേന്ദ്ര സാമൂഹിക നീതിമന്ത്രാലയത്തിന്റെ ദേശീയ ഭിന്നശേഷി പുരസ്‌ക്കാരത്തിനാണ് എം.എ. ജോണ്‍സണ്‍ അര്‍ഹനായത്.

രാഷ്ട്രപതിയില്‍ നിന്ന് അവാര്‍ഡ് സ്വീകരിച്ച ജോണ്‍സണ്‍ ചക്കിട്ടപാറ സ്വദേശിയാണ്. തന്റെ ശാരിരിക അവശതകള്‍ക്കിടയിലും ലോകത്തിന് മാതൃകയായി എല്‍ഇഡി ബള്‍ബ് കണ്ടുപിടിക്കുകയും നാടിന് തന്നെ മാതൃകയാവുകയും ചെയ്ത വ്യക്തിയാണ് എം.എ. ജോണ്‍സണ്‍.

തന്റെ കഴിവുകളും അറിവുകളും നാടിനായി പ്രയോജനപ്പെടുത്താന്‍ ആവശ്യമായ സഹായമോ അംഗീകാരമോ തനിക്ക് ലഭിച്ചിട്ടില്ലെന്നും ആദ്യമായാണ് ഇത്തരത്തിലുള്ള അംഗീകാരം തന്നെ തേടി എത്തിയതെന്നും എം.എ. ജോണ്‍സണ്‍ ബിജെപി നേതാക്കളോട് അഭിപ്രായപ്പെട്ടു.

ബിജെപി പേരാമ്പ്ര മണ്ഡലം പ്രസിഡന്റ് കെ.കെ. രജീഷ് ജോണ്‍സനെ ആദരിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി തറമല്‍ രാഗേഷ്, ബാബു പുതുപറമ്പില്‍, പി.ബി. സന്തോഷ്, ശ്രീനിവാസന്‍ മനയ്ക്കല്‍ എന്നിവരും സന്നിഹിതരായിരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/24110/deserving-of-the-national-fragility-award-ma-johnson-was-honored-by-the-bjp)