മേലടി സബ്ജില്ലാ സ്‌പോര്‍ട്‌സ് ഉദ്ഘാടനം ചെയ്തു

മേലടി സബ്ജില്ലാ സ്‌പോര്‍ട്‌സ് ഉദ്ഘാടനം ചെയ്തു
Oct 8, 2024 09:04 PM | By Akhila Krishna

മേപ്പയൂര്‍ : ജിവിഎച്ച്എസ്എസ് മേപ്പയ്യൂരില്‍ മേലടി സബ്ജില്ല സ്‌പോര്‍ട്‌സ് മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ടി രാജന്‍ ഉദ്ഘാടനം ചെയ്തു.ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ എം സക്കീര്‍ സ്വാഗതം പറഞ്ഞു.

വികസന സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ വി സുനില്‍ അധ്യക്ഷത വഹിച്ചു .മേലടി എഇഒപി ഹസീസ് പതാക ഉയര്‍ത്തി. മാര്‍ച്ച് പാസ്റ്റില്‍ പഞ്ചായത്ത് പ്രസിഡണ്ട് സല്യൂട്ട് സ്വീകരിച്ചു. ദീപശിഖാ പ്രയാണത്തില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ ദേശീയ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റില്‍ മേലടി സബ്ജില്ലയില്‍ നിന്നും പങ്കെടുത്ത് മികച്ച വിജയം നേടിയ കായിക താരങ്ങളായ അഭിനയ, സന്തോഷ്, എസ് ജാന്‍വി, അന്‍സ അമ്രീന്‍ എന്നിവര്‍ പങ്കെടുത്തു. അത്ലറ്റിക് ഓത്ത് എസ്. ജാന്‍വി നിര്‍വ്വഹിച്ചു.

ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് പി ടി എ പ്രസിഡണ്ട് വി.പി ബിജു, വിഎച്ച്എസ്ഇ പ്രിന്‍സിപ്പല്‍ ആര്‍ അര്‍ച്ചന,ഹൈസ്‌കൂള്‍ പ്രധാന അധ്യാപകരായ കെ. നിഷിദ് , കെ എം മുഹമ്മദ്,എച്ച് എം ഫോറം കണ്‍വീനര്‍ സജീവന്‍ കുഞ്ഞോത്ത്,ഫെസ്റ്റിവല്‍ കമ്മിറ്റി കണ്‍വീനര്‍ പി. അനീഷ് ,സ്വീകരണ കമ്മിറ്റി കണ്‍വീനര്‍ സി വി സജിത്ത്, മേപ്പയ്യൂര്‍ ഹൈസ്‌കൂള്‍ ചെയര്‍പേഴ്‌സണ്‍ ഭവ്യ ബിജു എന്നിവര്‍ സംസാരിച്ചു.ചടങ്ങില്‍ ഫിസിക്കല്‍ എജുക്കേഷന്‍ അക്കാദമി കമ്മിറ്റി കണ്‍വീനര്‍ എം.കെ ത്വല്‍ഹത്ത് നന്ദി രേഖപ്പെടുത്തി.മൂന്നു ദിവസങ്ങളിലായി നടക്കുന്ന കായിക മാമാങ്കത്തില്‍ പ്രൈമറി മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെയുള്ള വിദ്യാര്‍ത്ഥികളും അധ്യാപകരും സംഘാടകരും ഉള്‍പ്പെടെ 4500 പേരാണ് മൂന്നുദിവസങ്ങളായി കായിക മേളയില്‍ പങ്കെടുക്കുന്നത്. പങ്കെടുക്കുന്ന മുഴുവന്‍ പേര്‍ക്കും വിഭവ സമൃദ്ധമായ ഭക്ഷണമാണ് ഭക്ഷണ കമ്മിറ്റി ഒരുക്കിയിരിക്കുന്നത്.

Meladi Sub-District Sports Inaugurated

Next TV

Related Stories
 യുവജന നേതാക്കളെ അറസ്റ്റ് ചെയ്തതില്‍  യുഡിവൈഎഫ് പ്രതിഷേധ പ്രകടനം നടത്തി

Oct 9, 2024 08:38 PM

യുവജന നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ യുഡിവൈഎഫ് പ്രതിഷേധ പ്രകടനം നടത്തി

യു ഡി വൈ എഫ് സ്റ്റേറ്റ് ചെയര്‍മാന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍, കണ്‍വീനര്‍ പി.കെ ഫിറോസ് എന്നിവരടക്കമുള്ള നേതാക്കളെ നിയമസഭാ മാര്‍ച്ചില്‍ അന്യായമായി...

Read More >>
ആവള കുട്ടോത്ത് ഗവ: ഹയര്‍സെക്കണ്ടറി  സ്‌കൂളില്‍ രക്തദാന ക്യാമ്പ് നടത്തി

Oct 9, 2024 08:15 PM

ആവള കുട്ടോത്ത് ഗവ: ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ രക്തദാന ക്യാമ്പ് നടത്തി

കുട്ടോത്ത് ഗവ: ഹയര്‍സെക്കണ്ടറി സ്‌കൂള്‍ 50-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി എം.വി. ആര്‍ ക്യാന്‍സര്‍ സെന്ററിന്റെ സഹകരണത്തോടെ സ്‌കൂള്‍...

Read More >>
മലയാളം അധ്യാപക ഇന്റര്‍വ്യൂ ഒക്ടോബര്‍ 10 ന്

Oct 9, 2024 04:25 PM

മലയാളം അധ്യാപക ഇന്റര്‍വ്യൂ ഒക്ടോബര്‍ 10 ന്

ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ മേപ്പയ്യൂരില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍...

Read More >>
സ്‌കില്‍ സെന്റര്‍ കോര്‍ഡിനേറ്റര്‍മാരുടെ നിയമനം 15 ന്

Oct 9, 2024 03:23 PM

സ്‌കില്‍ സെന്റര്‍ കോര്‍ഡിനേറ്റര്‍മാരുടെ നിയമനം 15 ന്

സമഗ്ര ശിക്ഷാ കേരളയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട് ജില്ലയിലെ 22 വിദ്യാലയങ്ങളില്‍ ആരംഭിക്കുന്ന...

Read More >>
സൗജന്യ നീന്തല്‍ പരിശീനവുമായി 'മഹാത്മാ ട്രെസ്റ്റ് '

Oct 9, 2024 02:15 PM

സൗജന്യ നീന്തല്‍ പരിശീനവുമായി 'മഹാത്മാ ട്രെസ്റ്റ് '

കൂത്താളി മഹാത്മാ ഗ്രാമോദയ ചാരിറ്റബിള്‍ ട്രെസ്റ്റിന്റെ നേതൃത്വത്തില്‍ സൗജന്യ നീന്തല്‍ പരിശീലനത്തിന്റെ...

Read More >>
അര്‍ജുന്‍ സാരംഗിക്കും വിജയശ്രീ രാജീവിനും പ്രജിത്ത് നടുവണ്ണൂരിനും സൗത്ത് ഇന്ത്യന്‍ ടെലിവിഷന്‍ അവാര്‍ഡ്

Oct 9, 2024 11:40 AM

അര്‍ജുന്‍ സാരംഗിക്കും വിജയശ്രീ രാജീവിനും പ്രജിത്ത് നടുവണ്ണൂരിനും സൗത്ത് ഇന്ത്യന്‍ ടെലിവിഷന്‍ അവാര്‍ഡ്

സൗത്ത് ഇന്ത്യന്‍ സിനിമ ടെലിവിഷന്‍ അക്കാദമിയുടെ ഈ വര്‍ഷത്തെ അവാര്‍ഡില്‍ തിളങ്ങി പേരാമ്പ്ര സ്വദേശികളായ...

Read More >>
Top Stories