---
title: "കാനയില്‍ കുടുങ്ങിയ പശുവിനെ അഗ്‌നി രക്ഷാസേന രക്ഷപ്പെടുത്തി "
english_title: "A cow trapped in a canal was rescued by firefighters perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/24118/a-cow-trapped-in-a-canal-was-rescued-by-firefighters-perambra"
published_at: "2022-02-02T23:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61fac7a14964a_0000 WATERMARK.jpg"
keywords: []
---

# കാനയില്‍ കുടുങ്ങിയ പശുവിനെ അഗ്‌നി രക്ഷാസേന രക്ഷപ്പെടുത്തി 

> **Lead Summary:** ** പേരാമ്പ്ര: **കാനയില്‍ കുടുങ്ങിയ പശുവിനെ അഗ്‌നി രക്ഷാസേന രക്ഷപ്പെടുത്തി. വയലില്‍ പുല്ലു മേയുന്നതിനിടെ അബദ്ധത്തില്‍ കാനയില്‍ വീഴുകയായിരുന്നു വാല്യക്കോട് നാഗത്തു ശ്രീധരന്‍ നായരുടെ പശു. ചലിക്കാന്‍ കഴിയാത്ത രീതിയില്‍ കാനയില്‍ അകപ്പെട്ടുപോയ പശുവിനെ അഗ്‌നി രക്ഷാസേന രക്ഷപ്പെടുത്തി.

## Article Content

** പേരാമ്പ്ര: **കാനയില്‍ കുടുങ്ങിയ പശുവിനെ അഗ്‌നി രക്ഷാസേന രക്ഷപ്പെടുത്തി. വയലില്‍ പുല്ലു മേയുന്നതിനിടെ അബദ്ധത്തില്‍ കാനയില്‍ വീഴുകയായിരുന്നു വാല്യക്കോട് നാഗത്തു ശ്രീധരന്‍ നായരുടെ പശു. ചലിക്കാന്‍ കഴിയാത്ത രീതിയില്‍ കാനയില്‍ അകപ്പെട്ടുപോയ പശുവിനെ അഗ്‌നി രക്ഷാസേന രക്ഷപ്പെടുത്തി.

അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ സി. കെ. മുരളീധരന്‍, പി. വിനോദന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ഓഫീസര്‍മാരായ എ. ഷിജിത്ത്, പി. ആര്‍. സോജു, ടി. ബബിഷ്, കെ. അജേഷ് എന്നിവരാണ് രക്ഷപ്രവര്‍ത്തനം നടത്തിയത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/24118/a-cow-trapped-in-a-canal-was-rescued-by-firefighters-perambra)