---
title: "സൗജന്യ നീന്തല്‍ പരിശീനവുമായി 'മഹാത്മാ ട്രെസ്റ്റ് ' "
english_title: "'Mahatma Trust' with free swimming pool at koothali"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/241333/mahatma-trust-with-free-swimming-pool-at-koothali"
published_at: "2024-10-09T14:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6706467874087_swimming.jpg"
keywords: []
---

# സൗജന്യ നീന്തല്‍ പരിശീനവുമായി 'മഹാത്മാ ട്രെസ്റ്റ് ' 

> **Lead Summary:** **കൂത്താളി :** കൂത്താളി മഹാത്മാ ഗ്രാമോദയ ചാരിറ്റബിള്‍ ട്രെസ്റ്റിന്റെ നേതൃത്വത്തില്‍ സൗജന്യ നീന്തല്‍ പരിശീലനത്തിന്റെ ഒന്നാം ബാച്ച് ആരംഭിച്ചു.

## Article Content

**കൂത്താളി :** കൂത്താളി മഹാത്മാ ഗ്രാമോദയ ചാരിറ്റബിള്‍ ട്രെസ്റ്റിന്റെ നേതൃത്വത്തില്‍ സൗജന്യ നീന്തല്‍ പരിശീലനത്തിന്റെ ഒന്നാം ബാച്ച് ആരംഭിച്ചു.

കുട്ടികള്‍ വെള്ളത്തില്‍ വീണുള്ള അപകടങ്ങള്‍ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് നീന്തല്‍ പരിശീലനങ്ങള്‍ സജീവമാക്കാന്‍ തുടങ്ങിയത്.

വിമുക്ത ഭടന്‍ പുളിയുള്ളതില്‍ ശശിയുടെ നേതൃത്വത്തിലാണ് പരിശീലനം നടത്തുന്നത്. ഇരുപതോളം കുട്ടികള്‍ക്കാണ് ഇപ്പോള്‍ പരിശീലനം നല്‍കുന്നത്.

പരിശീലനപരിപാടിയുടെ ഉദ്ഘാടനം വാര്‍ഡ് അംഗം ശ്രീവിലാസ് വിനോയ് നിര്‍വ്വഹിച്ചു. ട്രെസ്റ്റ് പ്രസിഡന്റ് ഇ.ടി. സത്യന്‍ അധ്യക്ഷ്യത വഹിച്ചു.

ടി.വി. മുരളി, സി. പ്രേമന്‍, എ.കെ ചന്ദ്രന്‍, കെ. അഭിലാഷ്, ബിന്യ വിനോയ്, അര്‍ജുന്‍ കണ്ടോത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/241333/mahatma-trust-with-free-swimming-pool-at-koothali)