---
title: "ആവള കുട്ടോത്ത് ഗവ: ഹയര്‍സെക്കണ്ടറി  സ്‌കൂളില്‍ രക്തദാന ക്യാമ്പ് നടത്തി"
english_title: "Blood Donation Camp Held At Avala Kuttoth Government Higher Secondary School"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/241417/blood-donation-camp-held-at-avala-kuttoth-government-higher-secondary-school"
published_at: "2024-10-09T20:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67069735e318c_nss.png"
keywords: []
---

# ആവള കുട്ടോത്ത് ഗവ: ഹയര്‍സെക്കണ്ടറി  സ്‌കൂളില്‍ രക്തദാന ക്യാമ്പ് നടത്തി

> **Lead Summary:** **ആവള : **കുട്ടോത്ത് ഗവ: ഹയര്‍സെക്കണ്ടറി സ്‌കൂള്‍ 50-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി എം.വി. ആര്‍ ക്യാന്‍സര്‍ സെന്ററിന്റെ സഹകരണത്തോടെ സ്‌കൂള്‍ എന്‍.എസ്സ്.എസ്സ് യൂണിറ്റ് രക്തദാന ക്യാമ്പ് നടത്തി.

## Article Content

**ആവള : **കുട്ടോത്ത് ഗവ: ഹയര്‍സെക്കണ്ടറി സ്‌കൂള്‍ 50-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി എം.വി. ആര്‍ ക്യാന്‍സര്‍ സെന്ററിന്റെ സഹകരണത്തോടെ സ്‌കൂള്‍ എന്‍.എസ്സ്.എസ്സ് യൂണിറ്റ് രക്തദാന ക്യാമ്പ് നടത്തി.

ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍. ടി. ഷിജിത്ത് പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം കെ.എം. ബിജിഷ അദ്ധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡന്റ് കെ. ലിജി, എം.വി. ആര്‍ ക്യാന്‍സര്‍ സെന്ററിലെ ഡോക്ടര്‍ വാഫിയ റിഹാന്‍, പ്രധാന അദ്ധ്യാപകന്‍ സന്തോഷ് സാദരം, എം. പി. ടി. എ പ്രസിഡന്റ് ഷിജി. കെ, പി. ടി. എ വൈസ് പ്രസിഡന്റ്  കെ അമ്മത്, വിജയന്‍ ആവള, എന്‍എസ്സ്എസ്സ് പ്രോഗ്രാം ഓഫീസ്സര്‍ അജിനി ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.

ടി.എം ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍ സ്വാഗതവും എന്‍എസ്സ്എസ്സ് യൂണിറ്റ് ലീഡര്‍ പാര്‍വ്വതി കൃഷ്ണ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/241417/blood-donation-camp-held-at-avala-kuttoth-government-higher-secondary-school)