---
title: "കേരളാ കോണ്‍ഗ്രസ് 60-ാം ജന്മദിന സമ്മേളനവും വജ്രജൂബിലി ആഘോഷവും നടന്നു"
english_title: "The 60th birthday celebrations of the Kerala Congress party and the diamond jubilee celebrations were held."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/241549/the-60th-birthday-celebrations-of-the-kerala-congress-party-and-the-diamond-jubilee-celebrations-were-held"
published_at: "2024-10-10T12:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67077b98ac845_congress_2.jpg"
keywords: []
---

# കേരളാ കോണ്‍ഗ്രസ് 60-ാം ജന്മദിന സമ്മേളനവും വജ്രജൂബിലി ആഘോഷവും നടന്നു

> **Lead Summary:** **കോഴിക്കോട്:** കേരളാ കോണ്‍ഗ്രസ് 60-ാം ജന്മദിന സമ്മേളനവും വജ്രജൂബിലി ആഘോഷങ്ങളുടെ ജില്ലാതല ഉദ്ഘാടനവും പാര്‍ട്ടി ജില്ലാ പ്രസിഡന്റ് പി.എം ജോര്‍ജ് ജന്മദിന കേക്ക് മുറിച്ചു കൊണ്ട് ഉല്‍ഘാടനം ചെയ്തു.

## Article Content

**കോഴിക്കോട്:** കേരളാ കോണ്‍ഗ്രസ് 60-ാം ജന്മദിന സമ്മേളനവും വജ്രജൂബിലി ആഘോഷങ്ങളുടെ ജില്ലാതല ഉദ്ഘാടനവും പാര്‍ട്ടി ജില്ലാ പ്രസിഡന്റ് പി.എം ജോര്‍ജ് ജന്മദിന കേക്ക് മുറിച്ചു കൊണ്ട് ഉല്‍ഘാടനം ചെയ്തു.

1964 ഒക്ടോബര്‍ 9-ാം തീയതി രൂപീകൃതമായ കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഒരു വർഷം നീണ്ടുനില്‍ക്കുന്ന വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വിവിധ പരിപാടികള്‍ നടത്തുന്ന തോടൊപ്പം ജില്ല യില്‍ പ്രേത്യേക മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ നടത്തി വരുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിന് പാര്‍ട്ടിയെ സൂസജ്ജമാക്കുമെന്ന് അദ്ദേഹം പറഞ്ഞു ജില്ലാ ജനറല്‍ സെക്രട്ടറി രാജീവ് തോമസ് തോമസ് അധ്യക്ഷത വഹിച്ചു.

ടി.പി ചന്ദ്രന്‍ മാസ്റ്റര്‍, തോമസ് കൈതക്കുളം,ഒ ഹരിദാസന്‍ മാസ്റ്റര്‍, ശ്രീധരന്‍ വാളക്കയം, ത്രേസ്യാമ്മ മാത്യു, അഭിലാഷ് പാലാഞ്ചേരി, വിജയൻ ചാത്തോത്ത്, എം.കെ ഇര്‍ഫാന്‍ , കെ. എം ഗോപാലന്‍ എന്നിവര്‍ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/241549/the-60th-birthday-celebrations-of-the-kerala-congress-party-and-the-diamond-jubilee-celebrations-were-held)