---
title: "സ്റ്റാര്‍സ് കോഴിക്കോടിന്റെ നേതൃത്വത്തില്‍  കോഴികളെ വിതരണം ചെയ്തു"
english_title: "Chickens Distributed Under The Leadership Of Stars Kozhikode"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/241613/chickens-distributed-under-the-leadership-of-stars-kozhikode"
published_at: "2024-10-10T15:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6707a40969c3f_ege.png"
keywords: []
---

# സ്റ്റാര്‍സ് കോഴിക്കോടിന്റെ നേതൃത്വത്തില്‍  കോഴികളെ വിതരണം ചെയ്തു

> **Lead Summary:** **കോഴിക്കോട്:** ഉപജീവന സംരംഭകത്തിന്റെ ഭാഗമായി സ്റ്റാര്‍സ് കോഴിക്കോടിന്റെ നേതൃത്വത്തില്‍ എല്ലാ ദിവസവും മുട്ട ലഭിക്കുന്ന BV380 എന്ന മുട്ട കോഴികളെ 25 ളോം ഗുണഭോക്താക്കള്‍ക്ക് മുതുകാട് ക്രിസ്തരാജാ പാരീഷ് ഹാളില്‍ വച്ച് ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍ ചെമ്പനോട പല്ലവി സ്വയം സഹായ സംഘത്തിലെ മെംബര്‍മാര്‍ക്ക് നല്‍കി ഉല്‍ഘാടനം ചെയ്തു.

## Article Content

**കോഴിക്കോട്:** ഉപജീവന സംരംഭകത്തിന്റെ ഭാഗമായി സ്റ്റാര്‍സ് കോഴിക്കോടിന്റെ നേതൃത്വത്തില്‍ എല്ലാ ദിവസവും മുട്ട ലഭിക്കുന്ന BV380 എന്ന മുട്ട കോഴികളെ 25 ളോം ഗുണഭോക്താക്കള്‍ക്ക് മുതുകാട് ക്രിസ്തരാജാ പാരീഷ് ഹാളില്‍ വച്ച് ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍ ചെമ്പനോട പല്ലവി സ്വയം സഹായ സംഘത്തിലെ മെംബര്‍മാര്‍ക്ക് നല്‍കി ഉല്‍ഘാടനം ചെയ്തു.

ഇന്ന് മുട്ട കോഴി നല്‍കിയ ഏവര്‍ക്കും ഹെടക് കോഴിക്കൂട് നല്‍കാന്‍ ആലോചിക്കാമെന്നും അവര്‍ എവരും അപേക്ഷ നല്‍കാനും അറിയിച്ചു. കൂടാതെ ചക്കിട്ടപ്പാറ പഞ്ചായത്ത് ഒരു മുട്ട ഗ്രാമമാക്കി മാറ്റാനും ആലോചനയിലുണ്ട് എന്നറിയിച്ചു. ചടങ്ങിന് അദ്ധ്യക്ഷസ്ഥാനം വഹിച്ചത് സ്റ്റാര്‍സ് ഡയറക്ടര്‍ ഫാദര്‍ ജോസ് പ്രകാശ് CMI ആയിരുന്നു. ഗുണഭോക്താക്കള്‍ക്ക് ഏവര്‍ക്കും കോഴിവളര്‍ത്തലിനെക്കുറിച്ച് ക്ലാസ്സ് നല്‍കുകയും ചെയ്തു.

ചടങ്ങിന് സ്വാഗതം പറഞ്ഞത് സ്റ്റാര്‍സ് പ്രോജക്ട മാനേജര്‍ റോബിന്‍ മാത്യുവും, നന്ദി പറഞ്ഞത് സ്റ്റാര്‍സ് ഡാലിയ ഗ്രൂപ്പിന്റെ സെക്രട്ടറിയായ സ്മിതജോണ്‍ആയിരുന്നു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/241613/chickens-distributed-under-the-leadership-of-stars-kozhikode)