---
title: " നിയമ ബോധവല്‍കരണ ക്ലാസ് നടത്തി"
english_title: " A legal awareness class was held"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/241632/a-legal-awareness-class-was-held"
published_at: "2024-10-10T16:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6708188f002a9_nik.JPG"
keywords: []
---

#  നിയമ ബോധവല്‍കരണ ക്ലാസ് നടത്തി

> **Lead Summary:** പേരാമ്പ്ര: പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ 1986 എസ്എസ്എല്‍സി ബാച്ച് വീബോണ്ടിന്റേയും കൊയിലാണ്ടി താലൂക്ക് ലീഗല്‍ സര്‍വ്വീസസ് കമ്മിറ്റിയുടേയും സംയുക്താഭിമുഖ്യത്തില്‍ പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എസ്പിസി കേഡറ്റുകള്‍ക്ക് നിയമ ബോധവല്‍ക്കരണ ക്ലാസ് നടത്തി.

## Article Content

പേരാമ്പ്ര: പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ 1986 എസ്എസ്എല്‍സി ബാച്ച് വീബോണ്ടിന്റേയും കൊയിലാണ്ടി താലൂക്ക് ലീഗല്‍ സര്‍വ്വീസസ് കമ്മിറ്റിയുടേയും സംയുക്താഭിമുഖ്യത്തില്‍ പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എസ്പിസി കേഡറ്റുകള്‍ക്ക് നിയമ ബോധവല്‍ക്കരണ ക്ലാസ് നടത്തി.

പേരാമ്പ്ര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ്  വിനി മുട്ടിക്കല്‍ ജോസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഹെഡ് മാസ്റ്റര്‍ സുനില്‍കുമാര്‍ പി. സ്വാഗതം പറഞ്ഞ ചടങ്ങില്‍ വീബോണ്ട് ചെയര്‍മാന്‍ രഘുനാഥ് നല്ലാശ്ശേരി അധ്യക്ഷത വഹിച്ചു. എസ്പിസി അസി.നോഡല്‍ ഓഫീസര്‍ സബ് ഇന്‍സ്‌പെക്ടര്‍ യൂസഫ് , താലൂക്ക് ലീഗല്‍ സര്‍വ്വീസസ് കമ്മിറ്റി സെക്രട്ടറി കെ.എം ദിലീപ്, വി.ബി. രാജേഷ്, തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

കെ ബിജിന നന്ദി രേഖപ്പെടുത്തി. അഡ്വ.കവിത മാത്യു നിയമ ബോധവല്‍ക്കരണ ക്ലാസ് നടത്തി. വീബോണ്ടിനെ പ്രതിനിധീകരിച്ച് മനോജ് പറമ്പത്ത്, അശോകന്‍ മഹാറാണി, കെ.വി വിനോദന്‍, എന്‍.പി. സുധീഷ് , ഷാജി , സി.പി ജലജ, ചന്ദ്രൻ കല്ലൂർ, എ.സി. ശ്രീധരൻ, ശോഭ ജയരാജ് പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/241632/a-legal-awareness-class-was-held)