---
title: "പരിശീലനവും ബോധവല്‍ക്കരണ ക്ലാസും "
english_title: "Training and awareness class at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/241705/training-and-awareness-class-at-perambra"
published_at: "2024-10-10T23:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67081cc62eea0_dfs.JPG"
keywords: []
---

# പരിശീലനവും ബോധവല്‍ക്കരണ ക്ലാസും 

> **Lead Summary:** ** പേരാമ്പ്ര : **പേരാമ്പ്ര എയുപി സ്‌ക്കൂളില്‍ എല്‍എസ്എസ്, യുഎസ്എസ് പരിശീലന ക്ലാസ് ഉദ്ഘാടനവും രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും ബോധവല്‍ക്കരണ ക്ലാസ്സും സംഘടിപ്പിച്ചു.

## Article Content

** പേരാമ്പ്ര : **പേരാമ്പ്ര എയുപി സ്‌ക്കൂളില്‍ എല്‍എസ്എസ്, യുഎസ്എസ് പരിശീലന ക്ലാസ് ഉദ്ഘാടനവും രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും ബോധവല്‍ക്കരണ ക്ലാസ്സും സംഘടിപ്പിച്ചു.

പിടിഎ പ്രസിഡണ്ട് വി.എം മനേഷ് ഉദ്ഘാടനം ചെയ്തു. കേരള സ്റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി പ്രൊജക്റ്റ് മാനേജര്‍റും സൈക്യാട്രിക് കൗണ്‍സിലറുമായ നിഖിന്‍ ചന്ദ് മോട്ടിവേഷന്‍ ക്ലാസ് എടുത്തു.

കുട്ടികളിലെ പരീക്ഷാ പേടി, പരീക്ഷയെ എങ്ങനെ അഭിമുഖീകരിക്കാം, മികച്ച പാരന്റിംഗ് വിഷയങ്ങളില്‍ ക്ലാസ്സ് എടുത്തു. പ്രധാനധ്യാപകന്‍ പി.പി മധു അധ്യക്ഷത വഹിച്ചു. എം.സി മഞ്ജുള സ്വാഗതവും മര്‍ജാന പര്‍വീണ്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/241705/training-and-awareness-class-at-perambra)