---
title: "പന്നിക്കോട്ടൂര്‍ പ്രാഥമികരോഗ്യകേന്ദ്രത്തില്‍ മാനസികാരോഗ്യ ക്യാമ്പ് സംഘടിപ്പിച്ചു "
english_title: "A mental health camp was organized at Pannikottur Primary Health Center"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/24176/a-mental-health-camp-was-organized-at-pannikottur-primary-health-center"
published_at: "2022-02-03T11:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61fb710aad1e6_0000 WATERMARK.jpg"
keywords: []
---

# പന്നിക്കോട്ടൂര്‍ പ്രാഥമികരോഗ്യകേന്ദ്രത്തില്‍ മാനസികാരോഗ്യ ക്യാമ്പ് സംഘടിപ്പിച്ചു 

> **Lead Summary:** **പന്നിക്കോട്ടൂര്‍: **പന്നിക്കോട്ടൂര്‍ പ്രാഥമികരോഗ്യകേന്ദ്രത്തില്‍ വെച്ച് 10 മുതല്‍ 12 മണി വരെ കോഴിക്കോട് മാനസികാരോഗ്യ സ്ഥാപനത്തിന്റെ ആഭിമുഖ്യത്തില്‍ മാനസികാരോഗ്യ ക്യാമ്പ് നടത്തുന്നു. നിലവില്‍ ചികിത്സയിലിരിക്കുന്നവര്‍, മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ അലട്ടുന്നവര്‍, മനസ്സംഘര്‍ഷത്തിനു കൗണ്‍സിലിങ് ആഗ്രഹിക്കുന്നവര്‍ എന്നീ വിഭാഗത്തില്‍ വരുന്ന പന്നിക്കോട്ടൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ പരിധിയിലെ താമസക്കാര്‍ക്ക് (വാര്‍ഡ് 1 മുതല്‍ 8 വരെ) ക്യാമ്പില്‍ ഡോക്ടറെ കാണാന്‍ അവസരം ഉണ്ടായിരിക്കുന്നതാണ്. താല്‍പ്പര്യപ്പെടുന്നവര്‍ ആശ പ്രവര്‍ത്തകരെയോ, ആരോഗ്യപ്രവര്‍ത്തകരെയോ സമീപിക്കുകയോ ചെയ്യേണ്ടതാണ്. ചികിത്സയിലിരിക്കുന്നവര്‍ എല്ലാ ചികിത്സാ രേഖകളുമായി ഒരു കുടുംബാംഗത്തോടൊപ്പമാണ് വരേണ്ടതെന്ന് മെഡിക്കല്‍ ഓഫീസര്‍ പന്നിക്കോട്ടൂര്‍ പ്രഥമികരോഗ്യകേന്ദ്രം അറിയിച്ചു.

## Article Content

**പന്നിക്കോട്ടൂര്‍: **പന്നിക്കോട്ടൂര്‍ പ്രാഥമികരോഗ്യകേന്ദ്രത്തില്‍ വെച്ച് 10 മുതല്‍ 12 മണി വരെ കോഴിക്കോട് മാനസികാരോഗ്യ സ്ഥാപനത്തിന്റെ ആഭിമുഖ്യത്തില്‍ മാനസികാരോഗ്യ ക്യാമ്പ് നടത്തുന്നു. നിലവില്‍ ചികിത്സയിലിരിക്കുന്നവര്‍, മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ അലട്ടുന്നവര്‍, മനസ്സംഘര്‍ഷത്തിനു കൗണ്‍സിലിങ് ആഗ്രഹിക്കുന്നവര്‍ എന്നീ വിഭാഗത്തില്‍ വരുന്ന പന്നിക്കോട്ടൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ പരിധിയിലെ താമസക്കാര്‍ക്ക് (വാര്‍ഡ് 1 മുതല്‍ 8 വരെ) ക്യാമ്പില്‍ ഡോക്ടറെ കാണാന്‍ അവസരം ഉണ്ടായിരിക്കുന്നതാണ്. താല്‍പ്പര്യപ്പെടുന്നവര്‍ ആശ പ്രവര്‍ത്തകരെയോ, ആരോഗ്യപ്രവര്‍ത്തകരെയോ സമീപിക്കുകയോ ചെയ്യേണ്ടതാണ്. ചികിത്സയിലിരിക്കുന്നവര്‍ എല്ലാ ചികിത്സാ രേഖകളുമായി ഒരു കുടുംബാംഗത്തോടൊപ്പമാണ് വരേണ്ടതെന്ന് മെഡിക്കല്‍ ഓഫീസര്‍ പന്നിക്കോട്ടൂര്‍ പ്രഥമികരോഗ്യകേന്ദ്രം അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/24176/a-mental-health-camp-was-organized-at-pannikottur-primary-health-center)