---
title: "ചെറുവണ്ണൂര്‍ പഞ്ചായത്ത് ബാല കലോത്സവം ആവളയില്‍ "
english_title: "Cheruvannur Panchayat Child Arts Festival at Avala"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/241879/cheruvannur-panchayat-child-arts-festival-at-avala"
published_at: "2024-10-11T17:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67090d061f7f1_wer.JPG"
keywords: []
---

# ചെറുവണ്ണൂര്‍ പഞ്ചായത്ത് ബാല കലോത്സവം ആവളയില്‍ 

> **Lead Summary:** **ചെറുവണ്ണൂര്‍ :** ചെറുവണ്ണൂര്‍ പഞ്ചായത്ത് ബാല കലോത്സവവും അറബിക് കലോത്സവവും ഒക്ടോബര്‍ 25, 26 തിയ്യതികളില്‍ ആവള യു.പി സ്‌കൂളില്‍ നടക്കും. ഇതിന്റെ ഭാഗമായി സ്വാഗതസംഘം രൂപീകരണ യോഗം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി ഷിജിത്ത് യോഗം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആദില നിമ്പ്രാസ് അധ്യക്ഷത വഹിച്ചു.

## Article Content

**ചെറുവണ്ണൂര്‍ :** ചെറുവണ്ണൂര്‍ പഞ്ചായത്ത് ബാല കലോത്സവവും അറബിക് കലോത്സവവും ഒക്ടോബര്‍ 25, 26 തിയ്യതികളില്‍ ആവള യു.പി സ്‌കൂളില്‍ നടക്കും. ഇതിന്റെ ഭാഗമായി സ്വാഗതസംഘം രൂപീകരണ യോഗം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി ഷിജിത്ത് യോഗം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആദില നിമ്പ്രാസ് അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് അംഗം കെ അജിത, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്രീഷാ ഗണേഷ്, എ.കെ ഉമ്മര്‍, കെ.എം ബിജിഷ, എം.എം രഘുനാഥ്, പിടിഎ പ്രസിഡന്റ് ഷാനവാസ് കൈവേലി, പിഇസി കണ്‍വീനര്‍ എന്‍. ബിജുന, വിജയന്‍ ആവള, രാജന്‍ അരീക്കല്‍, വി.എം നാരായണന്‍, കൃഷ്ണകുമാര്‍ കീഴന, ലീന, കെ സലീന, ടി.കെ ഷൈനി, ജി സ്മിത എന്നിവര്‍ സംസാരിച്ചു.

സംഘാടക സമിതി ഭാരവാഹികളായി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആദില നിമ്പ്രാസ് (ചെയര്‍മാന്‍), പ്രധാനധ്യാപിക ജി സ്മിത (ജനറല്‍ കണ്‍വീനര്‍) എന്നിവരെ തിരഞ്ഞെടുത്തു. കലോത്സവ ലോഗോ പ്രകാശനവും, സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനവും ഒക്ടോബര്‍ 15 ന് വൈകുന്നേരം 4 മണിക്ക് സ്‌കൂളില്‍ നടക്കുമെന്ന് പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാന്‍ വിജയന്‍ ആവള അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/241879/cheruvannur-panchayat-child-arts-festival-at-avala)