---
title: "ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്‍ കല്പത്തൂര്‍ എ യു പി സ്‌കൂളില്‍"
english_title: "ISRO scientist at AUP school in Kalpathoor"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/241919/isro-scientist-at-aup-school-in-kalpathoor"
published_at: "2024-10-11T20:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67093e789dfc3_isro.png"
keywords: []
---

# ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്‍ കല്പത്തൂര്‍ എ യു പി സ്‌കൂളില്‍

> **Lead Summary:** **കല്പത്തൂര്‍: **കല്പത്തൂര്‍ എയുപി സ്‌കൂളിലെ കുട്ടികള്‍ ഇസ്രോ ശാസ്ത്രജ്ഞനുമായി സംവദിച്ചു. world space week ന്റെ ഭാഗമായി കല്പത്തൂര്‍ എ യു പി സ്‌കൂളും ISRO യുമായി ചേര്‍ന്നാണ് കുട്ടികള്‍ക്ക് അവിസ്മരണീയ അനുഭവം ഒരുക്കിയത്.

## Article Content

**കല്പത്തൂര്‍: **കല്പത്തൂര്‍ എയുപി സ്‌കൂളിലെ കുട്ടികള്‍ ഇസ്രോ ശാസ്ത്രജ്ഞനുമായി സംവദിച്ചു. world space week ന്റെ ഭാഗമായി കല്പത്തൂര്‍ എ യു പി സ്‌കൂളും ISRO യുമായി ചേര്‍ന്നാണ് കുട്ടികള്‍ക്ക് അവിസ്മരണീയ അനുഭവം ഒരുക്കിയത്.

ഇസ്രോ യുടെ ഭാഗമായ LPSC (ലിക്ക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റം സെന്റര്‍) ലേ സീനിയര്‍ ശാസ്ത്രജ്ഞനായ ശ്രീ മുഹമ്മദ് റിയാസ് ആണ് സ്‌കൂള്‍ സന്ദര്‍ശിച്ച് കുട്ടികള്‍ക്ക് ക്ലാസ് നല്‍കിയതും അവരുടെ സംശയങ്ങള്‍ ദൂരീകരിച്ച് നല്‍കിയതും.

ഇതിന്റെ തുടര്‍ പ്രവര്‍ത്തനമായി തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികള്‍ക്ക് ഇസ്രോ സന്ദര്‍ശിക്കാനുള്ള അവസരവും കല്പത്തൂര്‍ എ യു പി ഒരുക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/241919/isro-scientist-at-aup-school-in-kalpathoor)