---
title: "പൗള്‍ട്രീ കര്‍ഷക ഗ്രൂപ്പ്  ലോക മുട്ട ദിനാചരണവും കര്‍ഷക സംഗമവും നടത്തി"
english_title: "Paul Tree Farmers Group Celebrates World Egg Day  A farmers' meet was also held"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/241938/paul-tree-farmers-group-celebrates-world-egg-day-a-farmers-meet-was-also-held"
published_at: "2024-10-11T21:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67094c3ec34b6_karshakasamaram.png"
keywords: []
---

# പൗള്‍ട്രീ കര്‍ഷക ഗ്രൂപ്പ്  ലോക മുട്ട ദിനാചരണവും കര്‍ഷക സംഗമവും നടത്തി

> **Lead Summary:** **കോഴിക്കോട്: **പൗള്‍ട്രീ കര്‍ഷക ഗ്രൂപ്പ് ലോക മുട്ട ദിനാചരണവും കര്‍ഷക സംഗമവും നടത്തി. മേലടി ബ്‌ളോക് പഞ്ചായത്ത് മെമ്പർ സുനിതാ ബാബു യോഗം ഉദ്ഘാടനം ചെയ്തു.

## Article Content

**കോഴിക്കോട്: **പൗള്‍ട്രീ കര്‍ഷക ഗ്രൂപ്പ് ലോക മുട്ട ദിനാചരണവും കര്‍ഷക സംഗമവും നടത്തി. മേലടി ബ്‌ളോക് പഞ്ചായത്ത് മെമ്പർ സുനിതാ ബാബു യോഗം ഉദ്ഘാടനം ചെയ്തു.

പൗള്‍ട്രീ കര്‍ഷകരെ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും കോഴിതീറ്റക്ക് സബ്‌സിഡി ഏര്‍പ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു . പൗള്‍ട്രീ കര്‍ഷക ഗ്രൂപ്പ് സെക്രട്ടറി എം കുട്ട്യാലി അദ്ധ്യക്ഷത വഹിച്ചു .ഏറ്റവും നല്ല മുട്ട കോഴി കര്‍ഷകയായ പ്രസീന കുറുമയിലിനെയും,ഏറ്റവും നല്ല കര്‍ഷിക നഴ്‌സറി നടത്തുന്ന കീഴലത്ത് കുഞ്ഞിരാമനെയും,കര്‍ഷക കവിയായ ശ്രീനി നടുവത്തൂരിനെയും ഉപഹാരം നല്‍കി ആദരിച്ചു.

.യോഗത്തില്‍ പങ്കെടുത്ത മുഴുവന്‍ പേര്‍ക്കും കുറ്റ്യാടി തെങ്ങിന്‍തൈ വിതരണം ചെയ്തു. എം സുരേഷ് മാസറ്റര്‍, ടി.കെ.വിജയന്‍ ,കെ.യം സുരേഷ്ബാബു ,വേലായുധന്‍ കീഴരിയൂര്‍ ,കൊല്ലംകണ്ടി വിജയന്‍ ,കലീല്‍ കിത്ത് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു ശ്രീനി നടുവത്തൂര്‍ സ്വഗതവും ദിനേജ് പഞ്ഞാട്ട് നന്ദിയും പറഞ്ഞു .

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/241938/paul-tree-farmers-group-celebrates-world-egg-day-a-farmers-meet-was-also-held)