---
title: "എസ്എസ്എല്‍സി, പ്ലസ്ടു ഫോക്കസ് ഏരിയ നിര്‍ണ്ണയത്തിലെ അശാസ്ത്രീയത പരിഹരിക്കണം; കെപിഎസ്ടിഎ "
english_title: "The unscientific nature of SSLC and Plus Two Focus Area determination must be addressed; KPSTA"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/24208/the-unscientific-nature-of-sslc-and-plus-two-focus-area-determination-must-be-addressed-kpsta"
published_at: "2022-02-03T13:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61fb924e447c8_0000 WATERMARK.jpg"
keywords: []
---

# എസ്എസ്എല്‍സി, പ്ലസ്ടു ഫോക്കസ് ഏരിയ നിര്‍ണ്ണയത്തിലെ അശാസ്ത്രീയത പരിഹരിക്കണം; കെപിഎസ്ടിഎ 

> **Lead Summary:** **പയ്യോളി :** എസ്എസ്എല്‍സി, പ്ലസ്ടു ഫോക്കസ് ഏരിയ നിര്‍ണ്ണയത്തിലെ അശാസ്ത്രീയത പരിഹരിക്കണമെന്നാവശ്യപ്പെട്ട് കെപിഎസ്ടിഎ, എഇഒ ഓഫീസിലേക്ക് ധര്‍ണ്ണ നടത്തി. നിയമനം ലഭിച്ച മുഴുവന്‍ അധ്യാപകര്‍ക്കും അംഗീകാരം നല്‍കുക, പൊതു വിദ്യാഭ്യാസം സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ട് കെപിഎസ്ടിഎ മേലടി ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് കൊണ്ട് മേലടി എ.ഇ.ഒ. ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി.

## Article Content

**പയ്യോളി :** എസ്എസ്എല്‍സി, പ്ലസ്ടു ഫോക്കസ് ഏരിയ നിര്‍ണ്ണയത്തിലെ അശാസ്ത്രീയത പരിഹരിക്കണമെന്നാവശ്യപ്പെട്ട് കെപിഎസ്ടിഎ, എഇഒ ഓഫീസിലേക്ക് ധര്‍ണ്ണ നടത്തി. നിയമനം ലഭിച്ച മുഴുവന്‍ അധ്യാപകര്‍ക്കും അംഗീകാരം നല്‍കുക, പൊതു വിദ്യാഭ്യാസം സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ട് കെപിഎസ്ടിഎ മേലടി ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് കൊണ്ട് മേലടി എ.ഇ.ഒ. ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി.

റവന്യൂ ജില്ലാ പ്രസിഡന്റ് സജീവന്‍ കുഞ്ഞോത്ത് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥികളെയും പൊതു വിദ്യാഭ്യാസത്തെയും സാരമായി ബാധിക്കുന്ന ഫോക്കസ് ഏരിയയുമായി ബന്ധപ്പെട്ട വിഷയത്തില്‍ സര്‍ക്കാറിന്റെ അടിയന്തിര ഇടപെടല്‍ ഉണ്ടാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഉപജില്ലാ പ്രസിഡന്റ് കെ. നാസിബ് അധ്യക്ഷത വഹിച്ചു. ഉപജില്ലാ സെക്രട്ടറി പി.കെ. അബ്ദുറഹ്മാന്‍, സംസ്ഥാന കൗണ്‍സിലര്‍മാരായ പി. സുനീത, ടി.സി. സുജയ, റവന്യൂ ജില്ലാ കമ്മിറ്റി അംഗം കെ.വി. രജീഷ്‌കുമാര്‍, എ. വിജിലേഷ്, കെ.എസ്. സജീവ്, ജെ.എന്‍. ഗിരീഷ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/24208/the-unscientific-nature-of-sslc-and-plus-two-focus-area-determination-must-be-addressed-kpsta)