---
title: "നാര്‍ക്കോട്ടിക്ക് റെയ്ഡിനിറങ്ങി പേരാമ്പ്ര പൊലീസ് "
english_title: "Perambra police raided for narcotics"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/242123/perambra-police-raided-for-narcotics"
published_at: "2024-10-12T16:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670a5b897d7c5_thuy.JPG"
keywords: []
---

# നാര്‍ക്കോട്ടിക്ക് റെയ്ഡിനിറങ്ങി പേരാമ്പ്ര പൊലീസ് 

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്രയിലെ വിവിധ പ്രദേശങ്ങളില്‍ പേരാമ്പ്ര പൊലീസ് ശക്തമായ നാര്‍ക്കോട്ടിക്ക് റെയ്ഡ് നടത്തി. കോടിയേരിച്ചാല്‍, പുറ്റംപൊയില്‍, പാണ്ടിക്കോട്, ഒന്നാം മൈല്‍സ് പൈതോത് തുടങ്ങിയ സ്ഥലങ്ങളിലാണ് റെയ്ഡ് നടത്തിയത്.

## Article Content

**പേരാമ്പ്ര: **പേരാമ്പ്രയിലെ വിവിധ പ്രദേശങ്ങളില്‍ പേരാമ്പ്ര പൊലീസ് ശക്തമായ നാര്‍ക്കോട്ടിക്ക് റെയ്ഡ് നടത്തി. കോടിയേരിച്ചാല്‍, പുറ്റംപൊയില്‍, പാണ്ടിക്കോട്, ഒന്നാം മൈല്‍സ് പൈതോത് തുടങ്ങിയ സ്ഥലങ്ങളിലാണ് റെയ്ഡ് നടത്തിയത്.

സബ് ഇന്‍സ്‌പെക്ടര്‍ സജി അഗസ്റ്റിന്റെ നേതൃത്വത്തില്‍ നടത്തിയ റൈഡില്‍ പ്രിന്‍സ് എന്ന പൊലീസ് നായയെയും കൊണ്ടുവന്നിരുന്നു. കഞ്ചാവും മറ്റ് രാസ ലഹരികളും മണത്ത് കണ്ടുപിടിക്കാന്‍ കഴിവുള്ള നായയാണ് പ്രിന്‍സ്.

പൊലീസുകാരായ ബിനീഷന്‍, ജ്യോതേഷ്, പ്രതീഷ്, വനിതാ പൊലീസ് ഷാനി തുടങ്ങിയവരാണ് റെയ്ഡില്‍ പങ്കെടുത്തത്. വരും ദിവസങ്ങളില്‍ ലഹരിക്കെതിരെ ശക്തമായ റൈഡും നടപടികളും എടുക്കുമെന്ന് പേരാമ്പ്ര ഇന്‍സ്‌പെക്ടര്‍ ജംഷീദ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/242123/perambra-police-raided-for-narcotics)