---
title: "പാലിയേറ്റീവ് ദിനാചരണവും ആദരവും സംഘടിപ്പിച്ചു"
english_title: "A Palliative Day Celebration and Tribute was organized"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/242166/a-palliative-day-celebration-and-tribute-was-organized"
published_at: "2024-10-12T23:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670ab3422f32d_pali.JPG"
keywords: []
---

# പാലിയേറ്റീവ് ദിനാചരണവും ആദരവും സംഘടിപ്പിച്ചു

> **Lead Summary:** **പേരാമ്പ്ര :** ചങ്ങരോത്ത് ഓര്‍മ പാലിയേറ്റീവ് കെയറിന്റെ ആഭിമുഖ്യത്തില്‍ ലോക പാലിയേറ്റീവ് ദിനാചരണവും ദീര്‍ഘകാലമായി പാലിയേറ്റീവ് രംഗത്ത് പ്രവര്‍ത്തിക്കുന്ന നെഴ്സുമാരെ ആദരിക്കല്‍ ചടങ്ങും നടന്നു.

## Article Content

**പേരാമ്പ്ര :** ചങ്ങരോത്ത് ഓര്‍മ പാലിയേറ്റീവ് കെയറിന്റെ ആഭിമുഖ്യത്തില്‍ ലോക പാലിയേറ്റീവ് ദിനാചരണവും ദീര്‍ഘകാലമായി പാലിയേറ്റീവ് രംഗത്ത് പ്രവര്‍ത്തിക്കുന്ന നെഴ്സുമാരെ ആദരിക്കല്‍ ചടങ്ങും നടന്നു.

ദിനാചരണം സാമൂഹ്യ ജീവകാരുണ്യ പ്രവര്‍ത്തകനായ ജവാന്‍ അബ്ദുള്ള പുനത്തില്‍ ഉദ്ഘാടനം ചെയ്തു. ഓര്‍മ ചെയര്‍മാന്‍ ഇ.ടി. സരീഷ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ദീര്‍ഘകാലമായി ചങ്ങരോത്ത് കുടുംബാരോഗ്യ കേന്ദ്രത്തില്‍ പാലിയേറ്റീവ് സേവനം ചെയ്തു വരുന്ന എം.കെ. ജൂലി, ജനകീയ പാലിയേറ്റീവ് കേന്ദ്രത്തിലെ എ.എം. സുലോചന എന്നീ നെഴ്സുമാരെ പൊന്നാടയണിയിച്ച് ആദരിച്ചു.

ഗ്രാമപഞ്ചായത്തംഗം വി.കെ. ഗീത, പപ്പന്‍ കന്നാട്ടി, ഷൈലജ ചെറുവോട്ട്, എന്‍.സി. അബ്ദുറഹ്‌മാന്‍, അഷറഫ് മാളിക്കണ്ടി, ശ്രീനിവാസന്‍ കരുവാങ്കണ്ടി, ഒ.പി. ശ്രീജ തുടങ്ങിയവര്‍ സംസാരിച്ചു. ഓര്‍മ സെക്രട്ടറി പ്രകാശന്‍ കന്നാട്ടി സ്വാഗതം പറഞ്ഞ ചടങ്ങിന് രഷിത രാജേഷ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/242166/a-palliative-day-celebration-and-tribute-was-organized)