---
title: "പേരാമ്പ്ര ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിനു മുന്നില്‍ കെപിഎസ്ടിഎ ധര്‍ണ്ണ നടത്തി"
english_title: "KPSTA held a dharna in front of the Perambra sub-district education office"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/24218/kpsta-held-a-dharna-in-front-of-the-perambra-sub-district-education-office"
published_at: "2022-02-03T15:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61fba1ec0105d_0000 WATERMARK.jpg"
keywords: []
---

# പേരാമ്പ്ര ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിനു മുന്നില്‍ കെപിഎസ്ടിഎ ധര്‍ണ്ണ നടത്തി

> **Lead Summary:** ** പേരാമ്പ്ര :** എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളുടെ ഫോക്കസ് ഏരിയാ നിര്‍ണ്ണയത്തിലെ അശാസ്ത്രീയത പരിഹരിക്കുക, വിദ്യാഭ്യാസ വകുപ്പിന്റെ ഏകപക്ഷീയ നിലപാടുകള്‍ തിരുത്തുക, എയിഡഡ് സ്‌കൂളുകളിലെ അധ്യാപക നിയമനങ്ങള്‍ അംഗീകരിക്കുക, പ്രീ-പ്രൈമറി അധ്യാപകരോടുള്ള അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കെപിഎസ്ടിഎ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി പേരാമ്പ്ര ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിനു മുന്നില്‍ ധര്‍ണ്ണ നടത്തി.

## Article Content

** പേരാമ്പ്ര :** എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളുടെ ഫോക്കസ് ഏരിയാ നിര്‍ണ്ണയത്തിലെ അശാസ്ത്രീയത പരിഹരിക്കുക, വിദ്യാഭ്യാസ വകുപ്പിന്റെ ഏകപക്ഷീയ നിലപാടുകള്‍ തിരുത്തുക, എയിഡഡ് സ്‌കൂളുകളിലെ അധ്യാപക നിയമനങ്ങള്‍ അംഗീകരിക്കുക, പ്രീ-പ്രൈമറി അധ്യാപകരോടുള്ള അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കെപിഎസ്ടിഎ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി പേരാമ്പ്ര ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിനു മുന്നില്‍ ധര്‍ണ്ണ നടത്തി.

സംസ്ഥാന സമിതി അംഗം കുഞ്ഞമ്മദ് മാലക്കണ്ടി ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. എന്‍.ടി.രാജേഷ് അധ്യക്ഷത വഹിച്ചു. ഡിസിസി അംഗം വി.ബി.രാജേഷ് മുഖ്യപ്രഭാഷണം നടത്തി. എം. സജു, ചിത്രാ രാജന്‍, ഇ.കെ. പ്രദീപ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. എ. വിനോദ് കുമാര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ജസ്റ്റിന്‍ രാജ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/24218/kpsta-held-a-dharna-in-front-of-the-perambra-sub-district-education-office)