---
title: "നടുവണ്ണൂരില്‍ തോട്ടില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി"
english_title: "Unidentified Body Found In A Ditch In Naduvannur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/242320/unidentified-body-found-in-a-ditch-in-naduvannur"
published_at: "2024-10-13T19:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670bcebabb54f_dad_body.png"
keywords: []
---

# നടുവണ്ണൂരില്‍ തോട്ടില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി

> **Lead Summary:** **നടുവണ്ണൂര്‍:** നടുവണ്ണൂരില്‍ തോട്ടില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. തോട്ടുമൂല പള്ളിക്ക് സമീപത്ത് കോയമ്പത്ത് താഴെ തോട്ടിലാണ് പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. 

## Article Content

**നടുവണ്ണൂര്‍:** നടുവണ്ണൂരില്‍ തോട്ടില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. തോട്ടുമൂല പള്ളിക്ക് സമീപത്ത് കോയമ്പത്ത് താഴെ തോട്ടിലാണ് പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. 

ഇന്ന് വൈകിട്ട് നാലുമണിയോടെയാണ് തോട്ടില്‍ കാണപ്പെട്ടത്. ഒഴുകി വന്നതാണെന്ന് കരുതുന്നു. വഴി യാത്രക്കാരനായ യുവാവാണ് മൃതദേഹം ആദ്യം കണ്ടത്. ശരീരത്തില്‍ വസ്ത്രങ്ങള്‍ ഒന്നുമില്ല. പ്രത്യക്ഷത്തില്‍ മൃതദേഹത്തിന് പഴക്കമുള്ളതായി കരുതുന്നു.

സംഭവമറിഞ്ഞ് നിരവധി ആളുകള്‍ സ്ഥലത്ത് തടിച്ചു കൂടിയിരിക്കുകയാണ്. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടും ജന പ്രതിനിധികളും സ്ഥലത്തെത്തിയിട്ടുണ്ട്. പേരാമ്പ്ര പൊലീസ് സ്ഥലത്ത് എത്തി നടപടികൾ സ്വീകരിച്ചു. അതേ സമയം സമീപപ്രദേശത്ത് നിന്ന് ഏതാനും ദിവസം മുമ്പ് കാണാതായ ആളെക്കുറിച്ചുള്ള അന്വേഷണവുംനടക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/242320/unidentified-body-found-in-a-ditch-in-naduvannur)