---
title: "നേതാക്കളുടെ അറസ്റ്റ് യൂത്ത് ലീഗ്് ചക്ര സ്തംഭനം  സമരം നടത്തി"
english_title: "Arrest of Leaders Led By Youth League's Chakra Stagnation Protest"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/242333/arrest-of-leaders-led-by-youth-leagues-chakra-stagnation-protest"
published_at: "2024-10-13T19:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670bd8686409c_samaram.png"
keywords: []
---

# നേതാക്കളുടെ അറസ്റ്റ് യൂത്ത് ലീഗ്് ചക്ര സ്തംഭനം  സമരം നടത്തി

> **Lead Summary:** **പേരാമ്പ്ര : **യു ഡി വൈ എഫ് സംസ്ഥാന നേതാക്കളെ അറസ്റ്റ് ചെയ്തു ജയിലില്‍ അടച്ച പിണറായി സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് പേരാമ്പ്ര നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി കടിയങ്ങാട് ടൗണില്‍ ചക്ര സ്തംഭന സമരം നടത്തി.

## Article Content

**പേരാമ്പ്ര : **യു ഡി വൈ എഫ് സംസ്ഥാന നേതാക്കളെ അറസ്റ്റ് ചെയ്തു ജയിലില്‍ അടച്ച പിണറായി സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് പേരാമ്പ്ര നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി കടിയങ്ങാട് ടൗണില്‍ ചക്ര സ്തംഭന സമരം നടത്തി.

നിയോജക മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് കല്ലൂര്‍ മുഹമ്മദലി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.സി മുഹമ്മദ് സിറാജ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ശിഹാബ് കന്നാട്ടി സ്വാഗതം പറഞ്ഞു.കെ സി മുഹമ്മദ്, അസീസ് നരിക്കലക്കണ്ടി,അസീസ് ഫൈസി, ടി.എം.കെ യൂസുഫ്, പി.കെ ഇബ്രാഹിം, കെ.സി മുഹമ്മദ് റഫീഖ് എന്നിവര്‍ പ്രസംഗിച്ചു.

  സലീം മിലാസ്, സത്താര്‍ കീഴരിയൂര്‍, ഷംസുദ്ധീന്‍ വടക്കയില്‍, സി.കെ ജറീഷ്, ടി.കെ നഹാസ്, അബ്ദുല്‍ റഷീദ് കരിങ്ങണ്ണിയില്‍, സിദ്ധീഖ് തൊണ്ടിയില്‍, സജീര്‍ വണ്ണാന്‍ കണ്ടി,ഫൈസല്‍ കടിയങ്ങാട്,നിസാര്‍ എം കെ, ആര്‍.എം നിഷാദ്, ആഷിക് പുല്ലിയോട്ട്,നൗഫല്‍ കെ എന്നിവര്‍ പ്രസംഗിച്ചു.

യു ഡി വൈ എഫ് നേതാക്കകളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ച പിണറായി സര്‍ക്കാറിനെതിരെ പേരാമ്പ്ര നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് നടത്തിയ ചക്ര സ്തംഭന സമരം കല്ലൂര്‍ മുഹമ്മദലി ഉദ്ഘാടനം ചെയ്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/242333/arrest-of-leaders-led-by-youth-leagues-chakra-stagnation-protest)