---
title: "മുന്‍കാല കെഎസ്‌യു യൂത്ത് കോണ്‍ഗ്രസ്സ ്  നേതാക്കളെ അനുസ്മരിച്ചു"
english_title: "Remembering former KSU Youth Congress leaders"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/242335/remembering-former-ksu-youth-congress-leaders"
published_at: "2024-10-13T20:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670bdad00f154_anusmaranam.png"
keywords: []
---

# മുന്‍കാല കെഎസ്‌യു യൂത്ത് കോണ്‍ഗ്രസ്സ ്  നേതാക്കളെ അനുസ്മരിച്ചു

> **Lead Summary:** **പേരാമ്പ്ര:** എന്‍ജിഒ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റും മുന്‍കാല കെ എസ് യു യൂത്ത് കോണ്‍ഗ്രസ്സ് നേതാവുമായിരുന്ന സി.എച്ച് അബ്ദുല്ല യെയും കോണ്‍ഗ്രസ് നേതാവായിരുന്ന എം.കെ സഹദേവനെയും ചങ്ങരോത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുസ്മരിച്ചു.

## Article Content

**പേരാമ്പ്ര:** എന്‍ജിഒ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റും മുന്‍കാല കെ എസ് യു യൂത്ത് കോണ്‍ഗ്രസ്സ് നേതാവുമായിരുന്ന സി.എച്ച് അബ്ദുല്ല യെയും കോണ്‍ഗ്രസ് നേതാവായിരുന്ന എം.കെ സഹദേവനെയും ചങ്ങരോത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുസ്മരിച്ചു.

കടിയങ്ങാട് പാലം ചേര്‍ന്ന അനുസ്മരണ പൊതുയോഗം കാവില്‍ പി മാധവന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് വി.പി ഇബ്രാഹിം അധ്യക്ഷം വഹിച്ചു.

സി.കെ രാഘവന്‍ , എന്‍.എസ് നിധീഷ് , ഹരീന്ദ്രന്‍ വാഴയില്‍, അരുണ്‍ പെരുമന, മാളിക്കണ്ടി അഷറഫ് , മുല്ലപള്ളി അശോകന്‍, വി.പി ഇബ്രാഹിം കുട്ടി എന്നിവര്‍ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/242335/remembering-former-ksu-youth-congress-leaders)