---
title: "ചെറുവണ്ണൂര്‍ പുത്തന്‍ പുരയില്‍ മൊയ്തു അന്തരിച്ചു "
english_title: "Moitu passed away at Cheruvannur Puthan Purayil"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/242478/moitu-passed-away-at-cheruvannur-puthan-purayil"
published_at: "2024-10-14T13:20:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670cce0b9da97_cheru.jpg"
keywords: []
---

# ചെറുവണ്ണൂര്‍ പുത്തന്‍ പുരയില്‍ മൊയ്തു അന്തരിച്ചു 

> **Lead Summary:** ** ചെറുവണ്ണൂര്‍ :** മുസ്ലിംലീഗ് നേതാവും ചെറുവണ്ണൂര്‍ കക്കറമുക്ക് കരുണ പാലിയേറ്റീവ് കെയര്‍ മുഖ്യരക്ഷാധികാരിയുമായ പുത്തന്‍ പുരയില്‍ മൊയ്തു അന്തരിച്ചു.

## Article Content

** ചെറുവണ്ണൂര്‍ :** മുസ്ലിംലീഗ് നേതാവും ചെറുവണ്ണൂര്‍ കക്കറമുക്ക് കരുണ പാലിയേറ്റീവ് കെയര്‍ മുഖ്യരക്ഷാധികാരിയുമായ പുത്തന്‍ പുരയില്‍ മൊയ്തു അന്തരിച്ചു.

ഹുജ്ജത്തുല്‍ ഇസ്ലാം മദ്രസ പ്രസിഡണ്ട്, ഹജ്ജത്തുല്‍ ഇസ്ലാം അറബി കോളേജ് പ്രസിഡണ്ട്, ഇസ്ഹാഫുല്‍ മുസ്ലിമീന്‍ മഹല്ല് വൈസ് പ്രസിഡണ്ട്, എസ്ടിയു, കെഎംസിസി മസ്‌കറ്റ് സ്റ്റേറ്റ് പ്രവര്‍ത്തക സമിതി അംഗം, മുസ്ലിം ലീഗ് കര്‍ഷക സംഘത്തിന്റെ ചെറുവണ്ണൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.

കക്കറമുക്ക് പ്രദേശത്ത് മുസ്ലിംലീഗ് കെട്ടിപ്പടുക്കുന്നതിലും പാലിയേറ്റീവ് സംവിധാനം തുടക്കം കുറിക്കുന്നതിലും നേതൃത്വം നല്‍കി. . വിദ്യാഭ്യാസ പ്രവര്‍ത്തകനും മികച്ച സംഘാടകനുമായിരുന്നു.

ഭാര്യ: സൈനബ. മക്കള്‍: മുഹമ്മദ് ശരീഫ് (എന്‍ജിനീയര്‍), ഡോ : അജ്മല്‍ (മൗറീഷ്യസ്), ഡോ: മുഹമ്മദ് ഷാജിത് (ലണ്ടന്‍). മരുമക്കള്‍: നഹ്ല (ആയഞ്ചേരി), ഫില്‍ബ ബാനു (ഉള്ളിയേരി) മൗറീഷ്യസ്, റംഷിദ പൂവളപ്പില്‍ (ലണ്ടന്‍). സഹോദരങ്ങള്‍: കുഞ്ഞാമിന, അബ്ദുറഹിമാന്‍, മൂസ്സ, സുബൈദ (കടിയങ്ങാട്), ഹാജറ (നൊച്ചാട്), ശരീഫ, പരേതനായ ഇബ്രാഹിം.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/242478/moitu-passed-away-at-cheruvannur-puthan-purayil)