---
title: "ബസ്സുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം; നിരവധി പേര്‍ക്ക് പരിക്ക് "
english_title: "Bus collision accident; Many people were injured"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/242518/bus-collision-accident-many-people-were-injured"
published_at: "2024-10-14T15:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670ce5e64edac_buss.jpg"
keywords: []
---

# ബസ്സുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം; നിരവധി പേര്‍ക്ക് പരിക്ക് 

> **Lead Summary:** **കോഴിക്കോട്: **അത്തോളി കോളിയോട് താഴത്ത് സ്വകാര്യ ബസ്സുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം. നിരവധി പേര്‍ക്ക് പരിക്ക്. ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു അപകടം.

## Article Content

**കോഴിക്കോട്: **അത്തോളി കോളിയോട് താഴത്ത് സ്വകാര്യ ബസ്സുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം. നിരവധി പേര്‍ക്ക് പരിക്ക്. ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു അപകടം.

കുറ്റ്യാടിയില്‍ നിന്നും കോഴിക്കോട്ടെയ്ക്ക് പോവുകയായിരുന്ന എസി ബ്രദേഴ്സും, കോഴിക്കോട് നിന്നും കുറ്റ്യാടിയിലേക്ക് വരികയായിരുന്ന അജ്വ ബസ്സുമാണ് കൂട്ടിയിടിച്ചത്.

അമിത വേഗതയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റവരില്‍ നാല് പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/242518/bus-collision-accident-many-people-were-injured)