---
title: "ചക്കിട്ടപാറയിലെ പൊതുശൗചാലയം ജനങ്ങള്‍ക്ക് തുറന്ന് കൊടുക്കാത്തതില്‍ പ്രതിഷേധിച്ചു "
english_title: "They protested against the non-opening of the public toilet at Chakkitapara"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/24257/they-protested-against-the-non-opening-of-the-public-toilet-at-chakkitapara"
published_at: "2022-02-03T18:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61fbcd67a50ae_0000 WATERMARK.jpg"
keywords: []
---

# ചക്കിട്ടപാറയിലെ പൊതുശൗചാലയം ജനങ്ങള്‍ക്ക് തുറന്ന് കൊടുക്കാത്തതില്‍ പ്രതിഷേധിച്ചു 

> **Lead Summary:** ** ചക്കിട്ടപാറ:** ചക്കിട്ടപാറയിലെ പൊതുശൗചാലയം ഉദ്ഘാടനം കഴിഞ്ഞിട്ടും പൊതുജനങ്ങള്‍ക്ക് തുറന്ന് കൊടുക്കാത്തതില്‍ പ്രതിഷേധിച്ചു. ടോയ്‌ലറ്റിന് മുന്‍പില്‍ ചക്കിട്ടപാറ ടൗണ്‍ കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ റീത്ത് വച്ചാണ് പ്രതിഷേധം പ്രകടിപ്പിച്ചത്. നിരവധി കായിക താരങ്ങളും നാട്ടുകാരും പ്രാഥമിക ആവശ്യങ്ങള്‍ക്ക് ബുദ്ധിമുട്ടുകയാണ്.

## Article Content

** ചക്കിട്ടപാറ:** ചക്കിട്ടപാറയിലെ പൊതുശൗചാലയം ഉദ്ഘാടനം കഴിഞ്ഞിട്ടും പൊതുജനങ്ങള്‍ക്ക് തുറന്ന് കൊടുക്കാത്തതില്‍ പ്രതിഷേധിച്ചു. ടോയ്‌ലറ്റിന് മുന്‍പില്‍ ചക്കിട്ടപാറ ടൗണ്‍ കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ റീത്ത് വച്ചാണ് പ്രതിഷേധം പ്രകടിപ്പിച്ചത്. നിരവധി കായിക താരങ്ങളും നാട്ടുകാരും പ്രാഥമിക ആവശ്യങ്ങള്‍ക്ക് ബുദ്ധിമുട്ടുകയാണ്.

എത്രയും പെട്ടെന്ന് പൊതു ശൗചാലയം സൗജന്യമായി തുറന്ന് കൊടുക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. പ്രസിഡന്റ് ഷിജോ പാലം തലക്കല്‍, ഗിരിജ ശശി, രാജേഷ് തറവട്ടത്ത്, ഗിരീഷ് കോമച്ചം കണ്ടി, സന്ദീപ് ചക്കിട്ടപാറ, ഷാജു മാളിയേക്കല്‍, തങ്കച്ചന്‍ കളപ്പുരക്കല്‍, ജെയിന്‍ ജോണ്‍, മുഹമ്മദ് ഷെരീഫ്, രാജു പാറത്തറ എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/24257/they-protested-against-the-non-opening-of-the-public-toilet-at-chakkitapara)