---
title: "എരവട്ടൂരിലെ നെല്ലികുന്നുമ്മല്‍ എന്‍.കെ കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു "
english_title: "Nellikunnummal NK Kunhikannan of Eravattur passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/242679/nellikunnummal-nk-kunhikannan-of-eravattur-passed-away"
published_at: "2024-10-15T11:36:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670e07125fb25_bal.jpg"
keywords: []
---

# എരവട്ടൂരിലെ നെല്ലികുന്നുമ്മല്‍ എന്‍.കെ കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര: **സിപിഐ എം എരവട്ടൂര്‍ സെന്റര്‍ ബ്രാഞ്ച് അംഗം എരവട്ടൂരിലെ നെല്ലികുന്നുമ്മല്‍ എന്‍.കെ കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു.

## Article Content

**പേരാമ്പ്ര: **സിപിഐ എം എരവട്ടൂര്‍ സെന്റര്‍ ബ്രാഞ്ച് അംഗം എരവട്ടൂരിലെ നെല്ലികുന്നുമ്മല്‍ എന്‍.കെ കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു.

സിപിഐ എം പേരാമ്പ്ര ലോക്കല്‍ കമ്മിറ്റി അംഗം, എരവട്ടൂര്‍ ബ്രാഞ്ച് സെക്രട്ടറി കേരള ആര്‍ടിസാന്‍സ് യൂണിയന്‍ സിഐടിയു ഏരിയാ കമ്മിറ്റി അംഗം, ദേശാഭിമാനി എരവട്ടൂര്‍ ഏജന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഭാര്യ: പരേതയായ നാരായണി. മക്കള്‍: റീന, സജീവന്‍, ബിജു, ഷിജു (സിപിഐ എം എരവട്ടൂര്‍ സെന്റര്‍ ബ്രാഞ്ചംഗം). മരുമക്കള്‍: ബാബു ( കായണ്ണ), സജിന ( മണിമല), രേഷ്മ ( ഇരിങ്ങത്ത് ).

സഹോദരങ്ങള്‍: നാരായണന്‍ (റിട്ട. അധ്യാപകന്‍ ഹിമായത്തുല്‍ ഇസ്ലാം ഹൈസ്‌കൂള്‍ മുളവുകാട് എറണാകുളം, സിപിഐ എം മുളവുകാട് ഹൈസ്‌കൂള്‍ ബ്രാഞ്ചംഗം), ബാലന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/242679/nellikunnummal-nk-kunhikannan-of-eravattur-passed-away)