---
title: "മേപ്പാട്ട് അബ്ദുല്‍ റസാഖ് അനുസ്മരണം സംഘടിപ്പിച്ച് വനിതാ ലീഗ് കമ്മിറ്റി "
english_title: "The Women's League Committee organized the Maypat Abdul Razak Memorial"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/242720/the-womens-league-committee-organized-the-maypat-abdul-razak-memorial"
published_at: "2024-10-15T14:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670e3d1e171aa_musleem.jpg"
keywords: []
---

# മേപ്പാട്ട് അബ്ദുല്‍ റസാഖ് അനുസ്മരണം സംഘടിപ്പിച്ച് വനിതാ ലീഗ് കമ്മിറ്റി 

> **Lead Summary:** **മേപ്പയ്യൂര്‍: ** മേപ്പയ്യൂര്‍ പഞ്ചായത്ത് മുസ്‌ലിം ലീഗ് സെക്രട്ടറിയും, ചാവട്ട് എംഎല്‍പി സ്‌കൂള്‍ റിട്ട: അധ്യാപകനും കെഎടിഎഫ് മേലടി സബ്ജില്ലാ മുന്‍ പ്രസിഡന്റുമായിരുന്ന മേപ്പാട്ട് അബ്ദുല്‍ റസാഖിന്റെ നിര്യാണത്തില്‍ വനിതാ ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുസ്മരണം നടത്തി.

## Article Content

**മേപ്പയ്യൂര്‍: ** മേപ്പയ്യൂര്‍ പഞ്ചായത്ത് മുസ്‌ലിം ലീഗ് സെക്രട്ടറിയും, ചാവട്ട് എംഎല്‍പി സ്‌കൂള്‍ റിട്ട: അധ്യാപകനും കെഎടിഎഫ് മേലടി സബ്ജില്ലാ മുന്‍ പ്രസിഡന്റുമായിരുന്ന മേപ്പാട്ട് അബ്ദുല്‍ റസാഖിന്റെ നിര്യാണത്തില്‍ വനിതാ ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുസ്മരണം നടത്തി.

ചാവട്ട് ശിഹാബ് തങ്ങള്‍ സൗധത്തില്‍ വെച്ച് നടത്തിയ പരിപാടി വനിതാ ലീഗ് പേരാമ്പ്ര മണ്ഡലം പ്രസിഡന്റ് ഷര്‍മിന കോമത്ത് ഉദ്ഘാടനം ചെയ്തു. സി.എം. സോഫിയ അധ്യക്ഷത വഹിച്ചു. ഫൈസല്‍ ചാവട്ട് അനുസ്മരണ പ്രഭാഷണം നടത്തി.

കെ.കെ റഫീഖ്, പി.എം ഷബ്‌ന, എന്‍.കെ ഹാജറ, സി.എം സുബൈദ, ടി.കെ സമീറ, എം.കെ സുലൈഖ, സി.സി ഹസീന, പി.എം റംഷിദ, കെ. റഅഫിന, എ.എം സുബൈദ, സി.എം കുഞ്ഞയിഷ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/242720/the-womens-league-committee-organized-the-maypat-abdul-razak-memorial)