---
title: "ബലാത്സംഗ കേസില്‍ ഒളിവിലായിരുന്ന പ്രതി അറസ്റ്റില്‍"
english_title: "Accused who was absconding in rape case arrested at peruvannamoozhi"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/242845/accused-who-was-absconding-in-rape-case-arrested-at-peruvannamoozhi"
published_at: "2024-10-15T23:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670eab5b75222_arrest.jpg"
keywords: []
---

# ബലാത്സംഗ കേസില്‍ ഒളിവിലായിരുന്ന പ്രതി അറസ്റ്റില്‍

> **Lead Summary:** ** പെരുവണ്ണാമൂഴി :** ബലാത്സംഗ കേസില്‍ ഒളിവിലായിരുന്ന പ്രതിയെ അറസ്റ്റ് ചെയ്തു. തണ്ടോറപ്പാറ മാണിക്കോത്ത് മുഹമ്മദ് ഷാഫി നെയാണ് പെരുവണ്ണാമൂഴി പൊലീസ് അറസ്റ്റ് ചെയ്തത്. ബലാത്സംഗത്തിനിരയായ യുവതി നല്‍കിയ പരാതിയില്‍ പെരുവണ്ണാമൂഴി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

## Article Content

** പെരുവണ്ണാമൂഴി :** ബലാത്സംഗ കേസില്‍ ഒളിവിലായിരുന്ന പ്രതിയെ അറസ്റ്റ് ചെയ്തു. തണ്ടോറപ്പാറ മാണിക്കോത്ത് മുഹമ്മദ് ഷാഫി നെയാണ് പെരുവണ്ണാമൂഴി പൊലീസ് അറസ്റ്റ് ചെയ്തത്. ബലാത്സംഗത്തിനിരയായ യുവതി നല്‍കിയ പരാതിയില്‍ പെരുവണ്ണാമൂഴി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

കേസില്‍ വാറണ്ട് ഉണ്ടായിരുന്ന പ്രതി ഒളിവിലായിരുന്നു. വീട്ടിലെത്തിയ പ്രതിയെ പെരുവണ്ണാമൂഴി സബ്ബ് ഇന്‍സ്പക്ടര്‍ കെ. ജിതിന്‍വാസിന്റെ നേതൃത്വത്തില്‍ പൊലീസ് വീട്ടിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. നാദാപുരം സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/242845/accused-who-was-absconding-in-rape-case-arrested-at-peruvannamoozhi)