---
title: "ജിഎച്ച്എസ് വെങ്ങപ്പറ്റ സ്‌കൂള്‍ കലോല്‍സവം സമാപിച്ചു "
english_title: "GHS Vengapatta School Arts Festival concluded"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/242908/ghs-vengapatta-school-arts-festival-concluded"
published_at: "2024-10-16T10:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670f4dcc801ad_vengapatta.jpg"
keywords: []
---

# ജിഎച്ച്എസ് വെങ്ങപ്പറ്റ സ്‌കൂള്‍ കലോല്‍സവം സമാപിച്ചു 

> **Lead Summary:** **വെങ്ങപ്പറ്റ : **വെങ്ങപ്പറ്റ ഗവ: ഹൈസ്‌കുളില്‍ രണ്ട് ദിവസങ്ങളിലായി നടന്നു വരുന്ന സ്‌കൂള്‍ കലോല്‍സവം 'അരങ്ങ് - 2024' സമാപിച്ചു. കലോല്‍സവം സാഹിത്യകാരന്‍ ജി. രവി ഉദ്ഘാടനം ചെയ്തു.

## Article Content

**വെങ്ങപ്പറ്റ : **വെങ്ങപ്പറ്റ ഗവ: ഹൈസ്‌കുളില്‍ രണ്ട് ദിവസങ്ങളിലായി നടന്നു വരുന്ന സ്‌കൂള്‍ കലോല്‍സവം 'അരങ്ങ് - 2024' സമാപിച്ചു. കലോല്‍സവം സാഹിത്യകാരന്‍ ജി. രവി ഉദ്ഘാടനം ചെയ്തു.

ചക്കിട്ടപാറ ബഡ്‌സ് സ്‌കൂള്‍ വിദ്യാര്‍ത്ഥി അനില്‍ കുമാര്‍ മുഖ്യാതിഥിയായി. കൂടാതെ ചക്കിട്ടപാറ ബഡ്‌സ് സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളും ചടങ്ങില്‍ പങ്കെടുത്തു. പിടിഎ പ്രസിഡന്റ്  പി. സന്തോഷ് അധ്യക്ഷത വഹിച്ചു.

കെ.കെ. ഗംഗാധരന്‍, എം. രജീഷ്, സബിത സുരേഷ്, പുഷ്പ തുടങ്ങിയവര്‍ സംസാരിച്ചു. പ്രധാനധ്യാപകന്‍ എന്‍. അബ്ദുള്‍ അസീസ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ പി.ഡി ജയന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/242908/ghs-vengapatta-school-arts-festival-concluded)