---
title: "  അധോലോക മാഫിയ സംഘങ്ങളുടെ സുരക്ഷിത താവളമായി കേരളം മാറിയെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍"
english_title: "Former KPCC president Mullappally Ramachandran said kerala has become a safe haven for underworld mafia gangs."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/242956/former-kpcc-president-mullappally-ramachandran-said-kerala-has-become-a-safe-haven-for-underworld-mafia-gangs"
published_at: "2024-10-16T12:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670f6b7d7f39a_UDF.png"
keywords: []
---

#   അധോലോക മാഫിയ സംഘങ്ങളുടെ സുരക്ഷിത താവളമായി കേരളം മാറിയെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

> **Lead Summary:** പേരാമ്പ്ര: അധോലോക മാഫിയ സംഘങ്ങളുടെ സുരക്ഷിത താവളമായി കേരളം മാറിയെന്ന് മുന്‍ കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

## Article Content

പേരാമ്പ്ര: അധോലോക മാഫിയ സംഘങ്ങളുടെ സുരക്ഷിത താവളമായി കേരളം മാറിയെന്ന് മുന്‍ കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കത്തിന്റെ ഭാഗമായി പേരാമ്പ്ര പഞ്ചായത്ത് യുഡിഎഫ് സംഘടിപ്പിച്ച വാര്‍ഡ്തല കമ്മറ്റി രൂപീകരണത്തിന്റെ ഉദ്ഘാടനം കല്ലോട്ട് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. എല്ലാ അഴിമതിയുടെയും കേന്ദ്ര ബിന്ദു പിണറായിയാണെന്നും അഴിമതി സാര്‍വ്വത്രികമാക്കിയ സര്‍ക്കാറാണിതെന്നും മുല്ലപ്പള്ളി പറഞ്ഞു.

പഞ്ചായത്ത് യുഡിഎഫ് ചെയര്‍മാന്‍ കെ.പി റസാഖ് അധ്യക്ഷനായി. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി കെ.കെ നവാസ് മുഖ്യ പ്രഭാഷണം നടത്തി. സത്യന്‍ കടിയങ്ങാട്, സി.എച്ച് ഇബ്രാഹീം കുട്ടി, രാജന്‍ മരുതേരി ,പി.കെ രാഗേഷ്, പുതുക്കുടി അബ്ദുറഹിമാന്‍, കെ.സി രവീന്ദ്രന്‍, പി.എസ് സുനില്‍കുമാര്‍, അര്‍ജുന്‍ കറ്റയാട്ട്, ടി.പി മുഹമ്മദ്, ഇ.ഷാഹി, പി.എം അസീസ്, കോമത്ത് ഇബ്രാഹീം, സി.കെ സുനിതഎന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/242956/former-kpcc-president-mullappally-ramachandran-said-kerala-has-become-a-safe-haven-for-underworld-mafia-gangs)