---
title: " രവി അരീക്കല്‍ അനുസ്മരണം ഒക്ടോബര്‍ 19 ന് ആവളയില്‍"
english_title: "Ravi Areekal commemoration on October 19 at Avala"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/243001/ravi-areekal-commemoration-on-october-19-at-avala"
published_at: "2024-10-16T15:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670f8ebdb7631_ravia.jpg"
keywords: []
---

#  രവി അരീക്കല്‍ അനുസ്മരണം ഒക്ടോബര്‍ 19 ന് ആവളയില്‍

> **Lead Summary:** **പേരാമ്പ്ര: **ആവളയിലെ കലാ - സാംസ്‌കാരിക - രാഷ്ട്രീയ പ്രവര്‍ത്തകനും, ആവള യുപി സ്‌കൂള്‍ അധ്യാപകനുമായിരുന്ന രവി അരീക്കലിന്റെ 4 -ാം ചരമവാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായി ആവള മഹാത്മ കള്‍ച്ചറല്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റ് ഒക്ടോബര്‍ 19 ന് ആവളയില്‍ രവി അരീക്കല്‍ അനുസ്മരണം സംഘടിപ്പിക്കുന്നു.

## Article Content

**പേരാമ്പ്ര: **ആവളയിലെ കലാ - സാംസ്‌കാരിക - രാഷ്ട്രീയ പ്രവര്‍ത്തകനും, ആവള യുപി സ്‌കൂള്‍ അധ്യാപകനുമായിരുന്ന രവി അരീക്കലിന്റെ 4 -ാം ചരമവാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായി ആവള മഹാത്മ കള്‍ച്ചറല്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റ് ഒക്ടോബര്‍ 19 ന് ആവളയില്‍ രവി അരീക്കല്‍ അനുസ്മരണം സംഘടിപ്പിക്കുന്നു.

രാവിലെ 10 മണിക്ക് നടക്കുന്ന പരിപാടി ജില്ലാ പഞ്ചായത്ത് അംഗം ദുല്‍ഖിഫില്‍ ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആദില നിമ്പ്രാസ്, വേണുഗോപാല്‍ പേരാമ്പ്ര തുടങ്ങിയവര്‍ സംബന്ധിക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/243001/ravi-areekal-commemoration-on-october-19-at-avala)