---
title: "പാലിയേറ്റീവ് കെയര്‍ വളണ്ടിയര്‍മാര്‍ക്ക് ഏകദിന പരിശീലന പരിപാടിനടന്നു "
english_title: "One-day training programme for palliative care volunteers held "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/243066/one-day-training-programme-for-palliative-care-volunteers-held"
published_at: "2024-10-16T20:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670fdb27bf85f_paliative.png"
keywords: []
---

# പാലിയേറ്റീവ് കെയര്‍ വളണ്ടിയര്‍മാര്‍ക്ക് ഏകദിന പരിശീലന പരിപാടിനടന്നു 

> **Lead Summary:** **പേരാമ്പ്ര : **ചങ്ങരോത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓര്‍മ പാലിയേറ്റീവ് കെയര്‍ വളണ്ടിയര്‍മാര്‍ക്ക് ഏകദിന പരിശീലന പരിപാടിയും പാലിയേറ്റീവ് ഉപകരണങ്ങള്‍ ഏറ്റുവാങ്ങലും സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര : **ചങ്ങരോത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓര്‍മ പാലിയേറ്റീവ് കെയര്‍ വളണ്ടിയര്‍മാര്‍ക്ക് ഏകദിന പരിശീലന പരിപാടിയും പാലിയേറ്റീവ് ഉപകരണങ്ങള്‍ ഏറ്റുവാങ്ങലും സംഘടിപ്പിച്ചു.

കടിയങ്ങാട് പാലം മെട്രോ ഓഡിറ്റോറിയത്തില്‍ വെച്ചു നടന്ന ചടങ്ങ് ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ വി.പി. ഉണ്ണി കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ചെയര്‍മന്‍ ഇ.ടി സരീഷ് അധ്യക്ഷത വഹിച്ചു. ജീവകാരുണ്യ സാമൂഹ്യ പ്രവര്‍ത്തകരായ പപ്പന്‍ കന്നാട്ടി, അബ്ദുള്ള പുനത്തില്‍ എന്നിവര്‍ നല്‍കിയ വീല്‍ചെയര്‍ പാലിയേറ്റീവ് ഭാരവാഹികള്‍ ഏറ്റുവാങ്ങി.

വി.പി. ഇബ്രാഹിം, പ്രകാശന്‍ കന്നാട്ടി, കെ.ടി. രവീന്ദ്രന്‍, എന്‍.സി. അബ്ദുറഹ്‌മാന്‍, ഷൈലജ ചെറുവോട്ട്, അഷ്‌റഫ് മാളിക്കണ്ടി, ശ്രീനിവാസന്‍ കരുവാങ്കണ്ടി, കെ.കെ. ലീല തുടങ്ങിയവര്‍ സംസാരിച്ചു. ഹോം കെയര്‍ സേവനങ്ങളെ കുറിച്ച് വി.പി. ഉണ്ണികൃഷ്ണന്‍ ക്ലാസെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/243066/one-day-training-programme-for-palliative-care-volunteers-held)