---
title: "ലോക ഭക്ഷ്യ ദിനം ആചരിച്ചു"
english_title: "World Food Day celebrated"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/243069/world-food-day-celebrated"
published_at: "2024-10-16T21:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670fdebdbcbdd_foodfest_2.png"
keywords: []
---

# ലോക ഭക്ഷ്യ ദിനം ആചരിച്ചു

> **Lead Summary:** **പേരാമ്പ്ര:** ലോക ഭക്ഷ്യദിനാചരണത്തിന്റെ ഭാഗമായി പേരാമ്പ്രസില്‍വര്‍ കോളേജ് ഫുഡ് ടെക്‌നോളജി വിഭാഗത്തിന്റെ നേതൃത്വത്തില്‍ ദക്ഷ്യമേള സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര:** ലോക ഭക്ഷ്യദിനാചരണത്തിന്റെ ഭാഗമായി പേരാമ്പ്രസില്‍വര്‍ കോളേജ് ഫുഡ് ടെക്‌നോളജി വിഭാഗത്തിന്റെ നേതൃത്വത്തില്‍ ദക്ഷ്യമേള സംഘടിപ്പിച്ചു.

പോഷകമൂല്യം നഷ്ടപ്പെടാതെ പ്രകൃതിദത്ത പഴങ്ങളും ധാന്യങ്ങളും ചേര്‍ത്ത് പുതിയ തരം വിഭവങ്ങള്‍ തയ്യാറാക്കി അവതരിപ്പിച്ചു. കോളേജ് ഗവേണിങ്ങ് ബോഡി ചെയര്‍മാന്‍ ഏ.കെ.തുവയി ഹാജി മേള ഉദ്ഘാടനം ചെയ്തു.

പ്രിന്‍സിപ്പല്‍ ഡോക്ടര്‍ സി.വിനോദ്കുമാര്‍ അധ്യക്ഷതവഹിച്ചു. വി.എസ് രമണന്‍ , ടി.ഷിജുകുമാര്‍, കെ.ജയരാജന്‍, അബ്ദുള്‍ മാലിക് കോളേജ് യൂണിയന്‍ ചെയര്‍മാന്‍ മുഹമ്മദ് റിഫാഹ് എന്നിവര്‍ പ്രസംഗിച്ചു.

എം. ഫായിസ സ്വാഗതം പറഞ്ഞ ചടങ്ങില്‍ പ്രിയ വി.കെ നന്ദി പറഞ്ഞു.രേവതി ആര്‍ , ശ്രീലക്ഷ്മിഎന്നിവര്‍ നേതൃത്വം നല്‍കിയ മേളയില്‍ ഐഷ അഫ്ല , തന്‍ഹ ഷെറിന്‍ ഋതു നന്ദ്, സിയ ഫാത്തിമ ,പി.എസ് ശിവനന്ദ , ടി.പി അബീബ  എന്നിവര്‍ സ്വയം ആവിഷ്‌കരിച്ച പുതിയ വിഭവങ്ങള്‍ അവതരിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/243069/world-food-day-celebrated)