---
title: "പെരുവണ്ണാമൂഴി കൃഷി വിജ്ഞാന്‍  കേന്ദ്രത്തില്‍ ലോക ഭക്ഷ്യ ദിനം ആചരിച്ചു"
english_title: "Peruvannamoozhi Krishi Vigyan World Food Day celebrated at centre"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/243074/peruvannamoozhi-krishi-vigyan-world-food-day-celebrated-at-centre"
published_at: "2024-10-16T21:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670fe57ce0e32_ezhuth.png"
keywords: []
---

# പെരുവണ്ണാമൂഴി കൃഷി വിജ്ഞാന്‍  കേന്ദ്രത്തില്‍ ലോക ഭക്ഷ്യ ദിനം ആചരിച്ചു

> **Lead Summary:** പേരാമ്പ്ര : പെരുവണ്ണാമൂഴി കൃഷി വിജ്ഞാന്‍ കേന്ദ്രത്തില്‍ ലോക ഭക്ഷ്യ ദിനം ആചരിച്ചു. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ. പി രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

## Article Content

പേരാമ്പ്ര : പെരുവണ്ണാമൂഴി കൃഷി വിജ്ഞാന്‍ കേന്ദ്രത്തില്‍ ലോക ഭക്ഷ്യ ദിനം ആചരിച്ചു. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ. പി രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

ഡോ. കെ. എം. പ്രകാശ് അധ്യക്ഷത വഹിച്ചു. പരിപാടിയുടെ ഭാഗമായി വാഴ കൃഷിയും രോഗ കീട നിയന്ത്രണവും സംബന്ധിച്ച് സെമിനാറും നടത്തി. സബ്ജക്ട് മാറ്റര്‍ സ്‌പെഷ്യലിസ്റ്റുകളായ

ഡോ. കെ. കെ. ഐശ്വര്യ, ഡോ. പി.എസ്. മനോജ് എന്നിവര്‍ ക്ലാസ് നയിച്ചു. വാഴ കായും വാഴ കാമ്പും ഉപയോഗിച്ച് വിവിധ ഭക്ഷ്യ വസ്തുക്കളുടെ ഉല്‍പ്പാദനവും ഉപയോഗവും സംബന്ധിച്ച് സബ്ജറ്റ് മാറ്റര്‍ സ്‌പെഷ്യലിസ്റ്റ് എ. ദീപ്തി വിശദീകരിച്ചു. കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/243074/peruvannamoozhi-krishi-vigyan-world-food-day-celebrated-at-centre)