---
title: "ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് ബാലകലാമേള ലോഗോ പ്രകാശനം "
english_title: "Cheruvannur Gram Panchayat Bala Kala Mela Logo Release"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/243196/cheruvannur-gram-panchayat-bala-kala-mela-logo-release"
published_at: "2024-10-17T12:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6710b62ba8a5a_mela.jpg"
keywords: []
---

# ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് ബാലകലാമേള ലോഗോ പ്രകാശനം 

> **Lead Summary:** **ചെറുവണ്ണൂര്‍** : ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് ബാലകലാമേള ലോഗോ പ്രകാശനം ചെയ്തു. ഒക്ടോബര്‍ 25,26 തിയ്യതികളില്‍ ആവള യുപി സ്‌കൂളില്‍ വെച്ച് നടക്കുന്ന ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് ബാല കലോത്സവം, അറബിക് സാഹിത്യോല്‍സവം എന്നിവയുടെ ലോഗോ പ്രകാശനവും, സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനവും ആവള യുപി സ്‌കൂളില്‍ നടന്നു.

## Article Content

**ചെറുവണ്ണൂര്‍** : ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് ബാലകലാമേള ലോഗോ പ്രകാശനം ചെയ്തു. ഒക്ടോബര്‍ 25,26 തിയ്യതികളില്‍ ആവള യുപി സ്‌കൂളില്‍ വെച്ച് നടക്കുന്ന ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് ബാല കലോത്സവം, അറബിക് സാഹിത്യോല്‍സവം എന്നിവയുടെ ലോഗോ പ്രകാശനവും, സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനവും ആവള യുപി സ്‌കൂളില്‍ നടന്നു.

ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി ഷിജിത്ത് ഉദ്ഘാടനം നിര്‍വ്വഹിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആദില നിമ്പ്രാസ് അധ്യക്ഷത വഹിച്ചു.

ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മോനിഷ, എ.കെ ഉമ്മര്‍, ആര്‍.പി ഷോഭിഷ്, കെ.എം ബിജിഷ, വി.പി പ്രവിത, എം.എം രഘുനാഥ്, പിടിഎ പ്രസിഡന്റ് ഷാനവാസ് കൈവേലി, പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാന്‍ വിജയന്‍ ആവള, സാമ്പത്തിക കമ്മിറ്റി ചെയര്‍മാന്‍ ഒ. മമ്മു, സ്വീകരണ കമ്മിറ്റി ചെയര്‍മാന്‍ വി.പി. വേണു, സ്‌കൂള്‍ മാനേജ്‌മെന്റ് പ്രതിനിധി രാജന്‍ അരീക്കല്‍, സലീന കരിങ്ങാട്ടുമ്മല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ പ്രധാനധ്യാപിക ജി സ്മിത സ്വാഗതവും വി.കെ രജീഷ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/243196/cheruvannur-gram-panchayat-bala-kala-mela-logo-release)