---
title: "ജിന്റോ തോമസിന്റെ ഇരുനിറം എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു "
english_title: "The first look poster of Jinto Thomas' Iruniram has been released"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/243364/the-first-look-poster-of-jinto-thomas-iruniram-has-been-released"
published_at: "2024-10-17T23:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671151dde2fcc_jinto.jpg"
keywords: []
---

# ജിന്റോ തോമസിന്റെ ഇരുനിറം എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു 

> **Lead Summary:** പേരാമ്പ്ര : മാളോല പ്രൊഡക്ഷന്‍സ്‌ന്റെ ബാനറില്‍ സിജി മാളോല നിര്‍മ്മിച്ച് ചക്കിട്ടപ്പാറ സ്വദേശി ജിന്റോ തോമസ് സംവിധാനം ചെയ്യുന്ന ഇരുനിറം എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. ലിജോ ജോസ് പെല്ലിശ്ശേരി, ഇന്ദ്രന്‍സ് എന്നിവരുടെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്.

## Article Content

പേരാമ്പ്ര : മാളോല പ്രൊഡക്ഷന്‍സ്‌ന്റെ ബാനറില്‍ സിജി മാളോല നിര്‍മ്മിച്ച് ചക്കിട്ടപ്പാറ സ്വദേശി ജിന്റോ തോമസ് സംവിധാനം ചെയ്യുന്ന ഇരുനിറം എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. ലിജോ ജോസ് പെല്ലിശ്ശേരി, ഇന്ദ്രന്‍സ് എന്നിവരുടെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്.

മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്‌കാരം നേടി വേട്ടയ്യന്‍ എന്ന രജനികാന്ത് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച തന്മയ സോളും, നിരവധി സിനിമകളില്‍ വില്ലന്‍ കഥാപാത്രങ്ങള്‍ ചെയ്ത ദിനീഷ്. പിയുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

വിഷ്ണു കെ മോഹനാണ് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. നിഷ സാരഗ്, ജിയോ ബേബി, കബനി സൈറ, പ്രദീപ് ബാലന്‍, പോള്‍ ഡി ജോസഫ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.

കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളിലാണ് ഷൂട്ടിംഗ് പൂര്‍ത്തീകരിച്ചത്. റെജി ജോസഫ് ഛായാഗ്രഹണവും പ്രഹ്ളാദ് പുത്തഞ്ചേരി എഡിറ്റിങ്ങും കൈകാര്യം ചെയ്യുന്നു. അര്‍ജുന്‍ അമ്പ, ഷംസുദ്ധീന്‍ കുട്ടോത്ത് എന്നിവരുടെ വരികള്‍ക്ക് സാന്റിയാണ് സംഗീതം ഒരുക്കുന്നത്.

പ്രൊഡക്ഷന്‍ ഡിസൈനര്‍ സിജോ മാളോല, ആര്‍ട്ട് ബിജു ജോസഫ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അരുണ്‍ ടി ജോസഫ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍സ് ലിജിന്‍ കെ ഈപ്പന്‍, അസോസിയേറ്റ് ഡയറക്ടര്‍ സിറാജ് പേരാമ്പ്ര.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/243364/the-first-look-poster-of-jinto-thomas-iruniram-has-been-released)