---
title: "കൂരാച്ചുണ്ട് പള്ളിപ്പറമ്പില്‍ ആന്റണി വിന്‍സന്റ്  അന്തരിച്ചു"
english_title: "Anthony Vincent passed away at Palliparam in Koorachund"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/243422/anthony-vincent-passed-away-at-palliparam-in-koorachund"
published_at: "2024-10-18T10:44:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6711efdc603d1_1_sftr.JPG"
keywords: []
---

# കൂരാച്ചുണ്ട് പള്ളിപ്പറമ്പില്‍ ആന്റണി വിന്‍സന്റ്  അന്തരിച്ചു

> **Lead Summary:** **കക്കയം :** കൂരാച്ചുണ്ട് പഞ്ചായത്ത് മുന്‍ സ്ഥിരസമിതി അധ്യക്ഷനും, സാമൂഹിക പ്രവര്‍ത്തകനുമായിരുന്ന പള്ളിപ്പറമ്പില്‍ ആന്റണി വിന്‍സന്റ് അന്തരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചക്ക് 3.30 ന് കരിയാത്തുംപാറ സെന്റ് ജോസഫ് പള്ളി സെമിത്തേരിയില്‍.

## Article Content

**കക്കയം :** കൂരാച്ചുണ്ട് പഞ്ചായത്ത് മുന്‍ സ്ഥിരസമിതി അധ്യക്ഷനും, സാമൂഹിക പ്രവര്‍ത്തകനുമായിരുന്ന പള്ളിപ്പറമ്പില്‍ ആന്റണി വിന്‍സന്റ് അന്തരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചക്ക് 3.30 ന് കരിയാത്തുംപാറ സെന്റ് ജോസഫ് പള്ളി സെമിത്തേരിയില്‍.

കെഎസ്ഇബി റിട്ട. ജീവനക്കാരന്‍ പരേതനായ വിന്‍സന്റിന്റെയും, കര്‍മിലിയുടെയും മകനാണ്. സിപിഎം കൂരാച്ചുണ്ട് ലോക്കല്‍ കമ്മിറ്റി അംഗവും, കര്‍ഷക സംഘം മുന്‍ നേതാവുമാണ്.

ഭാര്യ: ജെയ്‌സി കടുകന്‍ മാക്കല്‍ (കരിയാത്തും പാറ). മക്കള്‍: അമല്‍ (അക്കൗണ്ടന്റ്, എറണാകുളം), അജയ് (വിദ്യാര്‍ഥി, തൃശൂര്‍). സഹോദരങ്ങള്‍: ജയിംസ് (താമരശ്ശേരി), ലോറന്‍സ് ഇരിങ്ങാലക്കുട (റിട്ട. കെഎസ്ഇബി), ജസ്റ്റിന്‍ (കക്കയം), പരേതനായ ഗോഡ് വിന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/243422/anthony-vincent-passed-away-at-palliparam-in-koorachund)