---
title: "പാലക്കാട് സരിന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി; ജില്ലാ സെക്രട്ടറിയേറ്റ് അംഗീകാരിച്ചു"
english_title: "Palakkad Sarin LDF candidate; Approved by District Secretariat"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/243474/palakkad-sarin-ldf-candidate-approved-by-district-secretariat"
published_at: "2024-10-18T12:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67120cba676e6_sarin.JPG"
keywords: []
---

# പാലക്കാട് സരിന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി; ജില്ലാ സെക്രട്ടറിയേറ്റ് അംഗീകാരിച്ചു

> **Lead Summary:** **പാലക്കാട് : **പാലക്കാട് സരിന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി സിപിഎം ചിഹ്നത്തില്‍ തന്നെ മത്സരിക്കും. സരിന്റെ പേര് പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് ഏകകണ്ഠമായി അംഗീകരിച്ചു.

## Article Content

**പാലക്കാട് : **പാലക്കാട് സരിന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി സിപിഎം ചിഹ്നത്തില്‍ തന്നെ മത്സരിക്കും. സരിന്റെ പേര് പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് ഏകകണ്ഠമായി അംഗീകരിച്ചു.

സരിന്‍ മികച്ച സ്ഥാനാര്‍ത്ഥി ആണെന്നാണ് സെക്രട്ടറിയേറ്റില്‍ അംഗങ്ങള്‍ വിലയിരുത്തിയത്. സീറ്റ് നിക്ഷേധിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് വിട്ട ഡോ: പി സരിന്‍ പാലക്കാട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാകും.

സെക്രട്ടറിയേറ്റിന്റെ തീരുമാനം സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരത്തിനായി വിട്ടു. സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരത്തോട് കൂടി വൈകിട്ട് പേര് പ്രഖ്യാപിക്കും.

സരിനോട് സിപിഎം പാലക്കാട് ജില്ലാ കമ്മറ്റി ഓഫീസിലേക്ക് വരാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടിട്ടുണ്ട്. സിപിഎം ചിഹ്നത്തില്‍ മത്സരിക്കാന്‍ തനിക്ക് ഒരു പ്രയാസവും ഇല്ലെന്ന് പി സരിന്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/243474/palakkad-sarin-ldf-candidate-approved-by-district-secretariat)