---
title: "ഉദ്ഘാടനം നാളെ; ഫൈന്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട് ഇനി നാദാപുരത്തും "
english_title: "Opening tomorrow; Fine Gold and Diamond will now reach Nadapuram"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/243552/opening-tomorrow-fine-gold-and-diamond-will-now-reach-nadapuram"
published_at: "2024-10-18T16:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67124367a2366_fine.JPG"
keywords: []
---

# ഉദ്ഘാടനം നാളെ; ഫൈന്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട് ഇനി നാദാപുരത്തും 

> **Lead Summary:** **പേരാമ്പ്ര** : നാദാപുരത്തിന്റെ സുവര്‍ണ്ണ സ്വപ്നങ്ങള്‍ക്ക് നിറം പകരാന്‍ ഫൈന്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട് നാളെ ഉദ്ഘാടനം ചെയ്യുന്നു.

## Article Content

**പേരാമ്പ്ര** : നാദാപുരത്തിന്റെ സുവര്‍ണ്ണ സ്വപ്നങ്ങള്‍ക്ക് നിറം പകരാന്‍ ഫൈന്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട് നാളെ ഉദ്ഘാടനം ചെയ്യുന്നു.

പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ഫൈന്‍ ഗോള്‍ഡ് ആന്റ് ഡയമണ്ടിന്റെ മൂന്നാമത് ഷോറൂമാണ് നാദാപുരം തലശ്ശേരി റോഡില്‍ പൊലീസ് സ്റ്റേഷന് എതിര്‍വശത്തായി കെ4 ടവറില്‍ ഉദ്ഘാടനം ചെയ്യുന്നത്.

ഗുണമേന്മയും, വിശ്വാസതയും, മികച്ച സേവനവും കൊണ്ട് പേരാമ്പ്രയിലേയും, പാനൂരിലേയും, ഉപഭോക്കാക്കളുടെ ഹൃദയം കീഴടക്കിയ ഫൈന്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട് നാദാപുരത്തിന്റെ മണ്ണിലും വിജയ ചരിത്രം കുറിക്കാനെത്തുകയാണ്.

രാവിലെ 10.30 ന് സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍ ഫൈന്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട് ഉദ്ഘാടനം ചെയ്യും. വടകര എംപി ഷാഫി പറമ്പില്‍ മുഖ്യ അതിഥിയായിക്കും.

എംഎല്‍എ മാരായ ടി.പി രാമകൃഷ്ണന്‍, ഇ.കെ വിജയന്‍, കെ.പി കുഞ്ഞമ്മദ് കുട്ടി, കെ.പി മോഹനന്‍, നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.വി മുഹമ്മദലി, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡണ്ട് എറത്ത് ഇഖ്ബാല്‍, എകെജി എസ്എംഎ നാദാപുരം യൂണിറ്റ് പ്രസിഡണ്ട് കെ.വി നാസര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/243552/opening-tomorrow-fine-gold-and-diamond-will-now-reach-nadapuram)