---
title: "ശോഭീന്ദ്ര ദിനാചരണം നടത്തി ഒലീവ് പബ്‌ളിക് സ്‌കൂള്‍"
english_title: "Olive Public School celebrated Shobhindra Day"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/243696/olive-public-school-celebrated-shobhindra-day"
published_at: "2024-10-19T11:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671352695e31b_shobhee.jpg"
keywords: []
---

# ശോഭീന്ദ്ര ദിനാചരണം നടത്തി ഒലീവ് പബ്‌ളിക് സ്‌കൂള്‍

> **Lead Summary:** **പേരാമ്പ്ര : **പ്രഫസര്‍ ശോഭീന്ദ്രന്‍ ചരമ വാര്‍ഷികത്തോടനുബന്ധിച്ച് ഹരിത ഭവനം പദ്ധതിയുടെ നേതൃത്വത്തില്‍ ജില്ലയിലെ സ്‌കൂളുകളില്‍ നടക്കുന്ന ശോഭീന്ദ്രദിനാചരണത്തിന്റെ ഭാഗമായി ഒലീവ് പബ്‌ളിക് സ്‌കൂളില്‍ ശോഭീന്ദ്രദിനം ആചരിച്ചു. പരിസ്ഥിതി പ്രവര്‍ത്തനം ജീവിതമാക്കിയ മാതൃകാ വ്യക്തിത്വമായിരുന്നു പ്രഫസര്‍ ശോഭീന്ദ്രന്‍.

## Article Content

**പേരാമ്പ്ര : **പ്രഫസര്‍ ശോഭീന്ദ്രന്‍ ചരമ വാര്‍ഷികത്തോടനുബന്ധിച്ച് ഹരിത ഭവനം പദ്ധതിയുടെ നേതൃത്വത്തില്‍ ജില്ലയിലെ സ്‌കൂളുകളില്‍ നടക്കുന്ന ശോഭീന്ദ്രദിനാചരണത്തിന്റെ ഭാഗമായി ഒലീവ് പബ്‌ളിക് സ്‌കൂളില്‍ ശോഭീന്ദ്രദിനം ആചരിച്ചു. പരിസ്ഥിതി പ്രവര്‍ത്തനം ജീവിതമാക്കിയ മാതൃകാ വ്യക്തിത്വമായിരുന്നു പ്രഫസര്‍ ശോഭീന്ദ്രന്‍.

പച്ച നിറത്തിലുള്ള വസ്ത്രങ്ങളും പച്ചത്തൊപ്പിയുമണിഞ്ഞ് പച്ച നിറമുള്ള വാഹനത്തില്‍ സഞ്ചരിച്ച് കാഴ്ചയില്‍ പോലും പ്രകൃതിസ്നേഹത്തിന്റെ സന്ദേശം പകരുകയായിരുന്നു ശോഭീന്ദ്രന്‍. പരിസ്ഥിതി പ്രവര്‍ത്തനം, അധ്യാപനം, കല, സാമൂഹിക പ്രവര്‍ത്തനം തുടങ്ങി ഇടപെട്ട രംഗങ്ങളിലെല്ലാം തന്റേതായ ഒരിടം ഹരിതവര്‍ണത്തില്‍ അടയാളപ്പെടുത്തിയിരുന്നു അദേഹം.

പ്രധാന അധ്യാപകന്‍ കെ.വി ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ഹരിതക്ലബ് വിദ്യാര്‍ത്ഥികള്‍ സ്മൃതിവൃക്ഷമായി സ്‌കൂള്‍ പരിസരത്ത് തേക്കിന്‍ തൈ നട്ടു. പരിസ്ഥിതി കണ്‍വീനര്‍ മിനി ചന്ദ്രന്‍, അസി: പ്രിന്‍സിപ്പല്‍ കെ നഫീസ, ഹരിതക്ലബ് അംഗങ്ങളായ അമിന്‍ അഹമ്മദ്, ഫര്‍സീന്‍, ഹാദി അര്‍ഷാദ് എന്നിവര്‍ സംസാരിച്ചു.

**
**

**

**

**

**

**

**

**

**

**

**

**

**

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/243696/olive-public-school-celebrated-shobhindra-day)