---
title: "സ്തനാര്‍ബുദ പരിശോധന ക്യാമ്പും ബോധവത്കരണ റാലിയും നാളെ"
english_title: "Organizing breast cancer screening camp and awareness rally"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/243755/organizing-breast-cancer-screening-camp-and-awareness-rally"
published_at: "2024-10-19T15:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67137d259ea10_sthana.jpg"
keywords: []
---

# സ്തനാര്‍ബുദ പരിശോധന ക്യാമ്പും ബോധവത്കരണ റാലിയും നാളെ

> **Lead Summary:** **പേരാമ്പ്ര : **സ്തനാര്‍ബുദ ബോധവല്‍കരണ മാസാചരണത്തിന്റെ ഭാഗമായി പേരാമ്പ്ര ടൗണ്‍ ലയണ്‍സ് ക്ലബ്ബ് പിങ്കാത്തോണ്‍ എന്ന പേരില്‍ പേരാമ്പ്രയില്‍ സ്തനാര്‍ബുദ ബോധവല്‍ക്കരണ റാലിയും സൗജന്യ സ്തനാര്‍ബുദ നിയര്‍ണ്ണയ പരിശോധനയും സംഘടിപ്പിക്കുന്നു.

## Article Content

**പേരാമ്പ്ര : **സ്തനാര്‍ബുദ ബോധവല്‍കരണ മാസാചരണത്തിന്റെ ഭാഗമായി പേരാമ്പ്ര ടൗണ്‍ ലയണ്‍സ് ക്ലബ്ബ് പിങ്കാത്തോണ്‍ എന്ന പേരില്‍ പേരാമ്പ്രയില്‍ സ്തനാര്‍ബുദ ബോധവല്‍ക്കരണ റാലിയും സൗജന്യ സ്തനാര്‍ബുദ നിയര്‍ണ്ണയ പരിശോധനയും സംഘടിപ്പിക്കുന്നു.

പേരാമ്പ്ര ടൗണ്‍ ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ 318 ഇ യുടേയും ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. നാളെ കാലത്ത് 8 മണിക്ക് പേരാമ്പ്ര മാര്‍ക്കറ്റ് ബസ്സ് സ്റ്റോപ്പിനടുത്ത് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു ഫ്‌ളാഗ് ഓഫ് ചെയ്യും. ക്ലബ്ബ് പ്രസിഡന്റ് എ.കെ. മുരളീധരന്റെ നേതൃത്വത്തില്‍ നടത്തുന് റാലി ചെമ്പ്ര റോഡ് പരിസരത്ത് സമാപിക്കും.

തുടര്‍ന്ന് അക്കാദമി ഓഫ് ആര്‍ട്‌സ് ഹാളില്‍ വിദഗ്ധ ഡോക്ടര്‍ മാരുടെ നേതൃത്വത്തില്‍ സൗജന്യ സ്തനാര്‍ബുദ നിയര്‍ണ്ണയ പരിശോധനയും നടക്കുമെന്നും തികച്ചും സൗജന്യമായി നടക്കുന്ന പ്രസ്തുത പരിപാടിയില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ കാലത്ത് 8 മണിയ്ക്ക് പേരാമ്പ്ര മാര്‍ക്കറ്റ് ബസ്സ് സ്റ്റോപ്പിനടുത്ത് എത്തിച്ചേരേണ്ടതാണന്ന് പേരാമ്പ്ര ടൗണ്‍ ലയണ്‍സ് ക്ലബ്ബ് സെക്രട്ടറി വി. കണാരന്‍ അറിയിച്ചു.

**
**

**

**

**

**

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/243755/organizing-breast-cancer-screening-camp-and-awareness-rally)