---
title: "രവി അരീക്കല്‍ അനുസ്മരണം സംഘടിപ്പിച്ചു"
english_title: "Ravi Areekal organized the commemoration at avala"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/243764/ravi-areekal-organized-the-commemoration-at-avala"
published_at: "2024-10-19T15:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671386294f35f_DULKHIFIL.jpg"
keywords: []
---

# രവി അരീക്കല്‍ അനുസ്മരണം സംഘടിപ്പിച്ചു

> **Lead Summary:** **ആവള: ** മഹാത്മാ കള്‍ച്ചറല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ആവളയിലെ കലാ സാംസ്‌കാരിക പ്രവര്‍ത്തകനും മഹാത്മയുടെ സ്ഥാപക സെക്രട്ടറിയും അധ്യാപകനും ആയിരുന്ന രവി അരീക്കലിന്റെ നാലാം ചരമ വാര്‍ഷികത്തോടനുബന്ധിച് നടന്ന അനുസ്മരണ പരിപാടി സംഘടിപ്പിച്ചു.

## Article Content

**ആവള: ** മഹാത്മാ കള്‍ച്ചറല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ആവളയിലെ കലാ സാംസ്‌കാരിക പ്രവര്‍ത്തകനും മഹാത്മയുടെ സ്ഥാപക സെക്രട്ടറിയും അധ്യാപകനും ആയിരുന്ന രവി അരീക്കലിന്റെ നാലാം ചരമ വാര്‍ഷികത്തോടനുബന്ധിച് നടന്ന അനുസ്മരണ പരിപാടി സംഘടിപ്പിച്ചു.

ജില്ലാ പഞ്ചായത്ത് അംഗം വി.പി ദുല്‍ഖിഫില്‍ ഉദ്ഘാടനം ചെയ്തു. സാമൂഹ്യ പ്രതിബദ്ധത യുവാക്കളില്‍ കൈമോശം വന്നുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ വിദ്യാര്‍ത്ഥി യുവജനങ്ങളെ സാംസ്‌കാരികമായി സംഘടിപ്പിക്കുന്നതില്‍ രവി അരീക്കല്‍ കാണിച്ച നേതൃഗുണം പുതിയ തലമുറയ്ക്ക് അനുകരണീയമാണെന്ന് ദുല്‍ഖിഫില്‍ പറഞ്ഞു.

മഹാത്മ ട്രസ്റ്റ് ചെയര്‍മാന്‍ വിജയന്‍ ആവള അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആദിലാ നിബ്രാസ് രവി അരീക്കലിന്റെ ഫോട്ടോ അനാച്ഛാദനം ചെയ്തു. സുനിത ശ്രീപദം, വി. ദാമോദരന്‍, വി.കെ. വിനോദ്, രാജന്‍ അരീക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു. ട്രസ്റ്റ് ജനറല്‍ സെക്രട്ടറി അഷറഫ് ചിറക്കര സ്വാഗതം പറഞ്ഞ ചടങ്ങിന് ട്രഷറര്‍ സുജീഷ് നല്ലൂര്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/243764/ravi-areekal-organized-the-commemoration-at-avala)