---
title: "എസ്‌വൈഎസ് സാന്ത്വന കേന്ദ്രം ആംബുലന്‍സ് നാളെ നാടിന് സമര്‍പ്പിക്കും"
english_title: "SYS Santhwana Kendra Ambulance will be handed over to the nation tomorrow"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/243774/sys-santhwana-kendra-ambulance-will-be-handed-over-to-the-nation-tomorrow"
published_at: "2024-10-19T15:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6713a1504c902_ambulance.jpg"
keywords: []
---

# എസ്‌വൈഎസ് സാന്ത്വന കേന്ദ്രം ആംബുലന്‍സ് നാളെ നാടിന് സമര്‍പ്പിക്കും

> **Lead Summary:** **നടുവണ്ണൂര്‍ **: കോട്ടൂര്‍ -കുന്നരംവെള്ളിയിലെ എസ്സ്‌വൈഎസ്സ് സാന്ത്വന കേന്ദ്രം നാടിന് സമര്‍പ്പിക്കുന്ന ആംബുലന്‍സിന്റെയും ഹോം കെയര്‍ പദ്ധതിയുടെയും ഉദ്ഘാടനം നാളെ വൈകുന്നേരം 5.30 ന് നടക്കും. നടുവണ്ണൂര്‍ മെട്രോ ഹോസ്പിറ്റലിലെ ഡോ: കെ യൂസഫ് ആണ് ആംബുലന്‍സ് സാന്ത്വന കേന്ദ്രത്തിന് നല്‍കിയത്.

## Article Content

**നടുവണ്ണൂര്‍ **: കോട്ടൂര്‍ -കുന്നരംവെള്ളിയിലെ എസ്സ്‌വൈഎസ്സ് സാന്ത്വന കേന്ദ്രം നാടിന് സമര്‍പ്പിക്കുന്ന ആംബുലന്‍സിന്റെയും ഹോം കെയര്‍ പദ്ധതിയുടെയും ഉദ്ഘാടനം നാളെ വൈകുന്നേരം 5.30 ന് നടക്കും. നടുവണ്ണൂര്‍ മെട്രോ ഹോസ്പിറ്റലിലെ ഡോ: കെ യൂസഫ് ആണ് ആംബുലന്‍സ് സാന്ത്വന കേന്ദ്രത്തിന് നല്‍കിയത്.

ആംബുലന്‍സിന്റെ സമ്മര്‍പ്പണം സയ്യിദ് ശിഹാബുദ്ദീന്‍ മുത്തന്നൂര്‍ തങ്ങള്‍ നിര്‍വ്വഹിക്കും. മുന്‍ മന്ത്രി കെ മുരളീധരന്‍, കോട്ടൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.എച്ച് സുരേഷ്, ഡോ: കെ യൂസഫ്, ഡോ: എ.എം ശങ്കരന്‍ നമ്പൂതിരി, മനാഫ്, കെ. അബ്ദുല്‍ കലാം മാവൂര്‍, കോഴിക്കോട് തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/243774/sys-santhwana-kendra-ambulance-will-be-handed-over-to-the-nation-tomorrow)