---
title: " സംരംഭകത്വ ശില്പശാല സംഘടിപ്പിച്ചു"
english_title: "Entrepreneurship workshop organized"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/243825/entrepreneurship-workshop-organized"
published_at: "2024-10-19T20:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6713c4558f809_shilpashaala.png"
keywords: []
---

#  സംരംഭകത്വ ശില്പശാല സംഘടിപ്പിച്ചു

> **Lead Summary:** **ചക്കിട്ടപാറ: **കേരള വ്യവസായ വാണിജ്യ വകുപ്പിന്റെയും ചക്കിട്ടപാറ ഗ്രാമപ്പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഒക്ടോബര്‍ ഇന്ന് രാവിലെ 10ന് സംരംഭകത്വ ശില്‍പശാല സംഘടിപ്പിച്ചു.

## Article Content

**ചക്കിട്ടപാറ: **കേരള വ്യവസായ വാണിജ്യ വകുപ്പിന്റെയും ചക്കിട്ടപാറ ഗ്രാമപ്പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഒക്ടോബര്‍ ഇന്ന് രാവിലെ 10ന് സംരംഭകത്വ ശില്‍പശാല സംഘടിപ്പിച്ചു.

ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ ശില്‍പശാല ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ഹാളില്‍ വെച്ച് നടന്ന ശില്പശാലയില്‍ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ ശശി അധ്യക്ഷത വഹിച്ചു. പേരാമ്പ്ര വ്യവസായ വികസന ഓഫീസര്‍ വിശ്വന്‍ കോറോത്ത് സ്വാഗതം പറഞ്ഞു.

ക്ഷേമ കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗം വി.കെ ബിന്ദു , വാര്‍ഡ് മെമ്പര്‍ ജിതേഷ് മുതുകാട്, ലൈസ ജോര്‍ജ്ജ്, എം.എം. പ്രദീപന്‍, ശ്രീമതി. വിനീത മനോജ് ഐസിഡിഎസ് വകുപ്പിലെ കുട്ടികളുടേയും സ്ത്രീകളുടേയും ഫെസിലിറ്റേറ്റര്‍ ആതിര എന്നിവര്‍ ആശംസകള്‍ അറിയിച്ചു. കൂത്താളി എന്റര്‍പ്രൈസ് ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവ് ജിതിന്‍ കുമാര്‍, പേരാമ്പ്ര എന്റര്‍പ്രൈസ് ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവ് പ്രേംജിഷ്ണു എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസ്സ് നയിച്ചു. ചക്കിട്ടപാറ എന്റര്‍പ്രൈസ് ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവ് അശ്വനി കൃഷ്ണനന്ദിപറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/243825/entrepreneurship-workshop-organized)